വ്യക്തി താല്‍പര്യങ്ങള്‍ക്കായി പട്ടേല്‍ സമുദായത്തെ ഹാര്‍ദിക് പരിഹസിക്കുന്നു എന്നാരോപിച്ച് ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിന് നേരെ മഷി ആക്രമണം. മഷിയാക്രമണം നടത്തിയ യുവാവിനെ അനുയായികള്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. നഗരത്തിലെ ഒരു ഹോട്ടലില്‍ പത്രസമ്മേളനത്തിനെത്തിയപ്പോള്‍ മിലിന്‍ ഗുര്‍ജര്‍ എന്ന യുവാവാണ് ഹര്‍ദ്ദിക് പട്ടേലിന് നേരെ മഷി ആക്രമണം നടത്തിയത്.
തന്റെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി പട്ടേല്‍ സമുദായത്തെ ഹാര്‍ദിക് പരിഹസിക്കുന്നതായി ആക്രമി പോലീസിനോട് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് മഷിപ്രയോഗമെന്നും യുവാവ് വെളിപ്പെടുത്തി.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. ഹാര്‍ദിക് പട്ടേല്‍ ഗുര്‍ജാര്‍ വിഭാഗത്തെയും പട്ടീദാര്‍ സമുദായത്തെയും വ്യക്തി താല്‍പര്യങ്ങള്‍ക്കു വേണ്ടി പരിഹസിക്കുകയാണ്. ഇതില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിനാണ് മഷി ഒഴിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞതായി നങ്കേത പൊലീസ് സ്റ്റേഷന്‍ ഓഫിസന്‍ ഓ.പി ആഹിര്‍ വ്യക്തമാക്കി.