അട്ടപ്പാടിയില്‍ ജനക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് ധനസഹായവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.1,50,000 രൂപയുടെ ചെക്ക് മധുവിന്റെ അമ്മയുടെ പേരില്‍ രാഹുല്‍ ഈശ്വറിനു കൈമാറിയിട്ടുണ്ട്. 11 ന് അടപ്പാടിയില്‍ നടക്കുന്ന പൊതു പരിപാടിയില്‍ രാഹുല്‍ ഈ ചെക്ക് മധുവിന്റെ അമ്മയ്ക്ക് കൈമാറും.
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ മധുവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുംപോകും വഴിയാണ് മധു മരിക്കുന്നത്.