കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞു.
മധുവിന്റെ മരണം ഗൗരവതരമായി കാണണമെന്നും അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം ഭക്ഷണത്തിന്റെ ക്ഷാമമല്ല മധുവിന്റെ കാര്യത്തില്‍ സംഭവിച്ചത് മറിച്ച് ക്രിമിനല്‍ കുറ്റമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയില്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന കൈയ്യേറ്റം വ്യാപകമാകുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന് കേസന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്.