വത്തിക്കാന്‍: വീണ്ടും ക്രൈസ്തവവിശ്വാസികള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന പ്രസ്താവനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. നരകം എന്നൊന്നില്ല എന്നാണ് മാര്‍പാപ്പ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം മുതലെടുത്ത് മത മേലധ്യക്ഷന്മാര്‍ നരകം എന്ന് പറഞ്ഞ് വിശ്വാസികളെ ഭയപ്പെടുത്തുന്നതിന് എതിരെയുള്ള ശക്തമായ നിലപാടാണ് ഇത്.
ദുഷ്ട ആത്മാക്കള്‍ നിലനില്‍ക്കില്ല.അനുതപിക്കുന്നവരെയും ദൈവസ്‌നേഹം തിരിച്ചറിയുന്നവരെയും ദൈവം സ്വീകരിക്കും. എന്നാല്‍ നരകത്തിലേക്ക് ദൈവം ആരെയും വിടില്ലെന്ന് മാര്‍പാപ്പ വ്യക്തമാക്കി. ആത്മാക്കളെ രക്ഷിക്കുന്നവനാണ് ദൈവമെന്നും മാര്‍പാപ്പ വ്യക്തമാക്കി. ലാ റിപ്പബ്ലിക്ക എന്ന പത്രത്തിനാണ് മാര്‍പാപ്പ അഭിമുഖം നല്‍കിയത്.
നേരത്തെ ഉല്പത്തി പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രപഞ്ചസൃഷ്ടിയെ തള്ളിയും മാര്‍പാപ്പ പ്രസ്താവന ഇറക്കിയിരുന്നു. ആറോ ഏഴോ ദിവസങ്ങള്‍ കൊണ്ട് പ്രപഞ്ചത്തെയും മനുഷ്യനെയും സകല ചരാചരങ്ങളെയും സൃഷ്ടിക്കന്‍ ദൈവം മാജിക്കുകാരനല്ല. കോടാനുകോടി വര്‍ഷത്തെ പരിണാമ പ്രക്രിയയിലൂടെയാണ് പ്രപഞ്ചം ഇപ്പോഴത്തെ രൂപത്തിലായതെന്ന് മാര്‍പാപ്പ പറഞ്ഞിരുന്നു.മാര്‍പാപ്പയുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.