സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി സിനിമയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇന്ന് ഞങ്ങള്‍ പട ജയിച്ചിരിക്കയാണ്, യു/എ സര്‍ട്ടിഫിക്കറ്റ് നേടിയെടുത്ത് ആഭാസം ടീം

കൊച്ചി: സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ നിയമ പോരാട്ടം നടത്തിയ മലയാള ചിത്രം ആഭാസത്തിന് യു/എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി. നീണ്ട അവകാശ പോരാട്ടത്തിനൊടുവിലുള്ള വിജയമാണിതെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.മുംബൈയില്‍ റിവ്യു കമ്മറ്റിക്ക് അപ്പീല്‍ നല്‍കിയെങ്കിലും കൂടുതല്‍ കട്ടുകള്‍ നിര്‍ദേശിക്കുകയായികരുന്നു. തുടര്‍ന്നാണ് ഡല്‍ഹി ട്രൈബ്യുണലിനെ സമീപിച്ചതെന്നും ജുബിത് പറയുന്നു. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് കിട്ടയതിനെ തുടര്‍ന്ന് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ചിത്രത്തിലെ പ്രധാനകഥാപാത്രമായ സുരാജിന്റെ കാല്‍ തുടയുടെ ചിത്രത്തില്‍ യു/എ സര്‍ട്ടിഫിക്കറ്റ് എഴുതിയ പോസ്റ്ററാണ് പുറത്ത് വിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡിസംബര്‍ 26’ന് ആദ്യത്തെ സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ തിരുവനന്തപുരത്ത് നടന്നപ്പോള്‍, ഒരു നീണ്ട അവകാശ പോരാട്ടത്തിനാണ് ഞങ്ങള്‍ തുടക്കം കുറിച്ചത്. ആന്റി എസ്റ്റാബ്ലിഷ്മെന്റ് എന്ന പേരില്‍ അ സര്‍ട്ടിഫിക്കറ്റ് വച്ചു നീട്ടിയ തിരുവനന്തപുരത്തെ എമാന്മാര്‍ക്കെതിരെ ഞങ്ങള്‍ റീവ്യൂ കമ്മിറ്റിക്ക് അപ്പീല്‍ നല്‍കി.

ഫെബ്രുവരി 3’ന് മുംബൈയില്‍ വെച്ചു നടന്ന റീവ്യൂ കമ്മിറ്റിയുടെ വിചാരണയില്‍ പട പേടിച്ചു പന്തളത്ത് ചെന്നവന്റെ അവസ്ഥയാണ് ഞങ്ങളെ എതിരേറ്റത്. പന്തം കൊളുത്തിയ മുംബൈ സെന്‍സര്‍ ബോര്‍ഡ് വെച്ചു നീട്ടിയതും അ, ഇത്തവണ കുറേ ഉപാധികളോടെ.

വിശ്വസിച്ച സിനിമയും അതിന്റെ രാഷ്ട്രീയവും ഒരു തരത്തിലുമുള്ള കലര്‍പ്പിലാതെ നിങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍, ഞങ്ങള്‍ വീണ്ടും അപ്പീല്‍ നല്‍കി. ഇത്തവണ ഡല്‍ഹിയില്‍, ട്രിബൂണലില്‍.

വ്യക്തമായി കേസ് പഠിച്ച് ജോസഫ് പി അലക്സ് എന്ന അഭിഭാഷകനും ഞങ്ങളുടെ കൂടെ ചേര്‍ന്നു. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി സിനിമയെന്ന സൃഷ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇന്ന് ഞങ്ങള്‍ പട ജയിച്ചിരിക്കയാണ്.

ആഭാസത്തിന് ഡ/അ സര്‍ട്ടിഫിക്കറ്റ്. ???

അപ്പോള്‍ ഇനി വിഷുവിന് കാണാം.

Similar Articles

Comments

Advertismentspot_img

Most Popular