മമ്മൂക്ക വീണ്ടും രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് മമ്മൂക്ക പ്രധാന വേഷത്തില്‍ എത്തുന്നത്.
ചിത്രത്തിന്റെ സംവിധായകന്‍ മഹി വി രാഘവാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് മഹി ഇക്കാര്യം വ്യക്തമാക്കിയത്. യാത്രയെന്ന് പേരിട്ട ചിത്രത്തില്‍ നയന്‍താരയാവും മമ്മൂക്കയുടെ നായികയായി എത്തുക.
നേരത്തെ നാഗാര്‍ജുനയാകും റെഡ്ഡിയുടെ വേഷത്തിലെത്തുകയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിന്‍രെ സംവിധായന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയതോടെ മലയാളത്തിന്റെ പ്രിയ താരങ്ങള്‍ തന്നെയാവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുകയെന്ന കാര്യത്തില്‍ തീര്‍ച്ചയായി.
മുപ്പത് കോടിയാണ് ബജറ്റ്. മെയ് 2018 ല്‍ ചിത്രീകരണം ആരംഭിക്കും . 2019 ല്‍ ചിത്രം പുറത്തിറങ്ങും. 1999 മുതല്‍ 2004 വരെയുള്ള കാലത്തെ വൈ.എസ്.ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. 2003 ല്‍ അദ്ദേഹം നടത്തിയ നിര്‍ണ്ണായകമായ പദയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
സംവിധായകന് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് വൈ.എസ്.ആറിന്റെ മകള്‍ വൈ.എസ് ജഗമോഹന്‍ പറഞ്ഞിരുന്നു. ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ യാത്ര്. 1992 ല്‍ കെ. വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍ വേ കൂലിയിലും മമ്മൂട്ടി വേഷമിട്ടുണ്ട്.