ബെഡ്‌റൂമില്‍ നിന്ന് പുറത്തിറങ്ങി വന്ന് ടെറസില്‍ വെച്ച് കഴുത്തില്‍ താലി ചാര്‍ത്തി… തിരിച്ച് ബെഡ്‌റൂമിലേക്ക് പോയി.. അജയ് ദേവ്ഗണ്‍-കാജോള്‍ വിവാഹം ഇങ്ങനെ

സ്വന്തം പ്രേമത്തെ കുറിച്ചും ആര്‍ഭാടങ്ങളില്ലാത്ത വിവഹത്തെപ്പറ്റിയും തുറന്ന് പറഞ്ഞ് അജയ് ദേവ്ഗണ്‍. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണിന്റെയും കജോളിന്റെയും പ്രണയവിവാഹമായിരുന്നു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് ഒരു ഷൂട്ടിംഗ് സെറ്റില്‍ വെച്ചായിരുന്നു. എന്നാല്‍ പരസ്പരം സംസാരിക്കാന്‍ പോലും ആദ്യമൊന്നും ഇരുവരും താല്‍പ്പര്യപ്പെട്ടിരുന്നില്ലെന്ന് അജയ് ദേവ്ഗണ്‍ പറയുന്നു.

‘ഒരു സെറ്റില്‍ വെച്ചായിരുന്നു ആദ്യമായി കജോളിനെ കാണുന്നത്. ഭയങ്കര ബോറിംഗ് പ്രണയകഥയാണ് ഞങ്ങളുടേത്. ഞാന്‍ അധികമൊന്നും സംസാരിക്കില്ലായിരുന്നു. കജോള്‍ വിചാരിച്ചു എനിക്ക് ഭയങ്കര ജാഡയാണെന്ന്. ആദ്യമൊക്കെ വളരെ കുറച്ച് മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. പിന്നെ പിന്നെ നന്നായി സംസാരിക്കാന്‍ തുടങ്ങി.

അങ്ങനെയാണ് പ്രണയമായി മാറിയത്. പ്രൊപ്പോസല്‍ ഒന്നും ഉണ്ടായില്ല. നല്ല സുഹൃത്തക്കളായിരുന്നു. ഒരു ദിവസം ഞങ്ങള്‍ തീരുമാനിച്ചു കല്യാണം കഴിക്കാമെന്ന്. എന്നാല്‍ വിവാഹം ആര്‍ഭാടമാക്കുന്നതിനോട് എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. അതുകൊണ്ട് ടെറസില്‍ വെച്ചായിരുന്നു വിവാഹം. ബെഡ്റൂമില്‍ നിന്ന് പുറത്തിറങ്ങി വന്ന് ടെറസില്‍ വെച്ച് ഞാന്‍ കജോളിന്റെ കഴുത്തില്‍ താലി ചാര്‍ത്തി. തിരിച്ച് ബെഡ്റൂമിലേക്ക് തന്നെ പോയി- അജയ് ദേവ്ഗണ്‍ പറഞ്ഞു.

താന്‍ ഒരുപാട് സംസാരിക്കുന്നയാളും അജയ് നല്ലൊരു കേള്‍വിക്കാരനുമായതാണ് തങ്ങളുടെ ദാമ്പത്യവിജയത്തിന്റെ രഹസ്യമെന്ന് ഒരിക്കല്‍ കജോള്‍ പറഞ്ഞിട്ടുണ്ട്. 1999ലായിരുന്നു അജയ് കജോളിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7