വിദേശ നിര്‍മിത വിദേശമദ്യം ഇനി കേരളത്തിലും ലഭ്യം !

തിരുവനന്തപുരം: വിദേശ നിര്‍മിത വിദേശമദ്യം വില്‍ക്കുന്നതിന് പ്രത്യേക വില്‍പനശാലകള്‍ തുറക്കാന്‍ നീക്കം. സംസ്ഥാനത്തിന്റെ അടുത്ത വര്‍ഷത്തേക്കുള്ള കരട് മദ്യനയത്തിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. കരട് മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സ്‌കോച്ച് വിസ്‌കി അടക്കം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യം വില്‍ക്കാന്‍ സംസ്ഥാനത്ത് പ്രത്യേക ചില്ലറ വില്‍പനശാലകള്‍ ആരംഭിക്കുമെന്നാണ് കരട് മദ്യനയത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

സംസ്ഥാനത്തെ എല്ലാ ബാറുകളും പൂട്ടാനുള്ള തീരുമാനമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമെ ലൈസന്‍സ് നല്‍കൂവെന്ന് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പന കേന്ദ്രങ്ങള്‍ എല്ലാ വര്‍ഷവും പത്ത് ശതമാനംവീതം പൂട്ടാനും തീരുമാനം എടുത്തിരുന്നു. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വര്‍ഷത്തേക്കുള്ള കരട് മദ്യനയത്തില്‍ വിദേശ നിര്‍മിത വിദേശമദ്യം വില്‍ക്കുന്നതിന് പ്രത്യേക വില്‍പനശാലകള്‍ തുറക്കാനുള്ള തീരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7