സെക്‌സി കഥാപാത്രങ്ങള്‍ ചെയ്തു മടുത്തു!!! അരക്കെട്ടിളക്കാന്‍ പറയാതെ എന്നെ ഉള്‍ക്കൊള്ളുന്ന കഥാപാത്രം ചെയ്യാന്‍ കഴിയുമോ; സംവിധായകര്‍ക്കെതിരെ തുറന്നടിച്ച് ആന്‍ഡ്രിയ

ചെന്നൈ: സെക്സിയായ കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തുവെന്നും അരക്കെട്ടിളക്കാന്‍ പറയാതെ എന്നെ ഉള്‍ക്കൊള്ളുന്ന കഥാപാത്രം ചെയ്യാന്‍ സംവിധായകര്‍ക്ക് കഴിയുമോയെന്നും തെന്നിന്ത്യന്‍ നടിയും ഗായികയുമായ ആന്‍ഡ്രിയ ജെറീമിയ. നല്ലവേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്പര്യമുണ്ടെന്നും ആന്‍ഡ്രിയ പറഞ്ഞു.

ചെന്നൈയിലെ ഒരു എന്‍ജീനിയറിംഗ് കോളേജ് പരിപാടിക്കിടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സംവിധായകര്‍ക്ക് സ്ത്രീകള്‍ക്ക് നല്ല റോള്‍ നല്‍കുന്നതിനോട് അത്ര നല്ല അഭിപ്രായമല്ലയുള്ളത്.

സ്ത്രീശരീരത്തെ വില്‍പ്പനചരക്കാക്കാന്‍ സിനിമാമേഖല ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് ചുംബനസീനില്‍ അഭിനയിക്കില്ലെന്ന് പറയുന്ന നടിമാര്‍ക്ക് പിന്നീട് യാതൊരു റോളും ലഭിക്കാത്തതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ബോളിവുഡില്‍ നടിമാര്‍ക്ക് മികച്ച റോളുകള്‍ ഉണ്ടല്ലോ ചോദ്യത്തിന് അവരുടെയെല്ലാം തുടക്കം എങ്ങനെയായിരുന്നുവെന്ന് ഒന്ന് അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു താരത്തിന്റെ മറുപടി.

അതേസമയം ഇപ്പോഴുള്ള എല്ലാ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ച ശേഷമാണ് നയന്‍താരയ്ക്കുപോലും തമിഴില്‍ നല്ല വേഷങ്ങള്‍ ലഭിച്ചത്. അതെല്ലാം ഇത്തരം ചൂഷണത്തിന്റെ തെളിവുകളാണെന്നും ആന്‍ഡ്രിയ ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7