സണ്ണി ലിയോണിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബോളിവുഡ് താരം രാഖി സാവന്ത് രംഗത്ത്. സണ്ണി തന്റെ ഫോണ്‍ നമ്പര്‍ പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ ആളുകള്‍ക്ക് നല്‍കിയെന്നാണ് രാഖി സാവന്തിന്റെ ആരോപണം. ഇതേതുടര്‍ന്ന് പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ ആളുകളില്‍ നിന്ന് സ്ഥിരമായി ഫോണ്‍ കോളുകളും മെസേജുകളും തനിക്ക് വരാരുണ്ടെന്നും രാഖി വെളിപ്പെടുത്തി.
‘എന്റെ വീഡിയോ വേണമെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്. കൈ നിറയെ പ്രതിഫലം തരാമെന്നാണ് ഓഫര്‍. ഞാന്‍ ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയാണ്. എന്റെ മൂല്യങ്ങളെ കുറിച്ച് ഉത്തമബോധ്യമുളള പെണ്‍കുട്ടി. മരിച്ചാലും ഇത്തരമൊരു പണിയെടുക്കാന്‍ എനിക്ക് താത്പര്യമില്ല’- രാഖി വ്യക്തമാക്കി. വിളിക്കുന്നവരോട് തന്റെ നമ്പര്‍ എങ്ങനെ ലഭിച്ചു എന്നു ചോദിക്കുമ്പോള്‍ സണ്ണി ലിയോണിന്റെ പേരാണ് എല്ലാവരും പറയുന്നത് എന്നും രാഖി വെളിപ്പെടുത്തി.