കാര്‍ത്തിക തമ്പുരാട്ടിയായി സംവൃത എത്തുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന സംവൃത വീണ്ടും സിനിമ അഭിനയരംഗത്തേയ്ക്ക് വരുകയാണെന്ന് സംസശയിക്കേണ്ട. വിവാഹത്തിന് മുമ്പ് സംവൃത സുനില്‍ അഭിനയിച്ച ചിത്രമാണ് അടുത്തു തന്നെ തിയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് വിനീതിന്റെയും സംവൃതയുടെയും കാല്‍ച്ചിലമ്പ് തിയേറ്ററുകളിലേക്ക് എത്തുന്നത്. സുരേഷ് ഗോപിയുടെ കളിയാട്ടം എന്ന ചിത്രത്തിന് ശേഷം തെയ്യം പ്രമേയമായി വരുന്ന ചിത്രമാണ് കാല്‍ച്ചിലമ്പ്.
കണ്ണന്‍ എന്ന തെയ്യം കലാകാരനായാണ് വിനീത് എത്തുന്നു. തെയ്യത്തെ അത്രയധികം സ്‌നേഹിച്ച് വിവാഹം പോലും വേണ്ടായെന്ന് വയ്ക്കുന്ന യുവാവാണ് കണ്ണന്‍. എന്നാല്‍ ചിറക്കല്‍ കോവിലകം ക്ഷേത്രത്തില്‍ കാരണവരുടെ പകരക്കാരനായി തെയ്യം അവതരിപ്പിക്കാന്‍ കണ്ണന്‍ എത്തുകയും അവിടുത്തെ കാര്‍ത്തിക തമ്പുരാട്ടിയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ഇതോടെ വ്രതശുദ്ധിയും ഉപാസനയും കണ്ണന് നഷ്ടമാകുന്നു. പ്രണയ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിനീത് എത്തുന്നത്.
നവാഗതനായ എം ടി. അന്നൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സായ്കുമാര്‍, മോഹന്‍ ശര്‍മ, മധുപാല്‍, ശ്രീരാമന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. 2010 ല്‍ ഇന്ത്യന്‍ പനോരമയിലായിരുന്നു ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്.