തിരുവനന്തപുരം: നിമിഷങ്ങള്‍ക്കകം മദ്യ വില മാറുന്ന പുതിയ വിപണന തന്ത്രവുമായി കേരളത്തിലെ ബാറുകള്‍. തിരുവനന്തപുരം തമ്പാനൂരിലെ ഒരു പ്രമുഖ ബാറില്‍ പുതിയ രീതിക്ക് തുടക്കമിട്ടു. കുടിക്കുന്ന മദ്യത്തിന്റെ അളവിനെയും ആളെണ്ണത്തെയും അനുസരിച്ച് ഓരോ നിമിഷവും വില മാറും. അപ്പപ്പോള്‍ ലഭ്യമാകുന്ന വില വിവരം അനുസരിച്ച് മദ്യം ഓര്‍ഡര്‍ ചെയ്യാമെന്നതാണ് പ്രത്യേകത.
ചില ഹോട്ടലുകളില്‍ വില കുറയുന്നത് അറിയിക്കാന്‍ സൈറണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകള്‍ക്കും അളവുകള്‍ക്കും വിലയില്‍ വരുന്ന മാറ്റമാണ് ഏറ്റവും വലിയ ആകര്‍ഷണം. വില വിവരം ഉപഭോക്താക്കള്‍ക്ക് ആപ്പുകളിലൂടെയും അറിയാം. കൂടാതെ ബാറുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലും വിളവിവരങ്ങള്‍ തെളിയും. എന്നാല്‍, മദ്യ വ്യവസായികള്‍ക്ക് ഇത് എത്ര മാത്രം ലാഭം നല്‍കുമെന്ന് കാത്തിരുന്ന് കാണാം.