ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയെ ദേവസ്വം കോണ്‍ഗ്രസ് അനുകൂല നേതാവ് ശകാരിച്ച് ഓടിച്ചു!!! ‘വാ’ തുറക്കാതെ കോണ്‍ഗ്രസ് നേതൃത്വം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയ മുന്‍ വനിതാ മന്ത്രിയെ ദേവസ്വത്തിലെ കോണ്‍ഗ്രസ് അനുകൂല ഉദ്യോഗസ്ഥന്‍ ശകാരിച്ച് ഓടിച്ചു. യുഡിഎഫ് മന്ത്രിസഭയിലെ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിക്കാണ് ദുരനുഭവമുണ്ടായത്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഇതുവരെ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

മുന്‍ വനിത മന്ത്രിയും നഗരസഭയിലെ വനിത കൗണ്‍സിലറും ശകാരവര്‍ഷം കേട്ട് മനംനൊന്താണ് ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയത്. ദേവസ്വത്തിലെ കോണ്‍ഗ്രസ് അനുകൂല യൂണിയനിലെ നേതാവില്‍ നിന്ന് തന്നെയാണ് കോണ്‍ഗ്രസുകാരായ വനിതകള്‍ക്ക് ഈ ദുരനുഭവം ഉണ്ടായത്. ഉദ്യോഗസ്ഥന്റെ പ്രവൃത്തിക്കെതിരെ കൗണ്‍സിലര്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

ദേവസ്വം എംപ്ലോയീസ് യൂണിയന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പി.ടി. അജയ്മോഹന്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. എന്നാല്‍ തന്റെ ഭാഗത്തു നിന്നും മോശമായ പ്രവൃത്തി ഉണ്ടായിട്ടില്ലെന്നായിരുന്നു ഇയാള്‍ നല്‍കിയ വിശദീകരണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7