പാചക വാതക വില കുറച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 47 രൂപയാണ് കുറച്ചിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 80 രൂപയും കുറച്ചിട്ടുണ്ട്. സബ്‌സിഡി സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉപയോക്താവിനു 2.56 രൂപയുടെ ഇളവാണ് ലഭിക്കുക. 677 രൂപയാണ് സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ പുതുക്കിയ വില. സബ്‌സിഡിയുള്ള ഗാര്‍ഗിക സിലിണ്ടറുകള്‍ക്ക് ഇനി 481 രൂപയാകും.
ഗാര്‍ഹികാവശ്യത്തിനു 12 സിലിണ്ടറുകളാണു സബ്‌സിഡി നിരക്കില്‍ ഒരു വര്‍ഷം ലഭിക്കുക. കൂടുതല്‍ സിലിണ്ടറുകള്‍ ആവശ്യമെങ്കില്‍ മുഴുവന്‍ വിലയും നല്‍കണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7