ത്രിപുരയും കൈയ്യില്‍ നിന്ന് പോയി!!! ബി.ജെ.പി 42 സീറ്റില്‍ മുന്നേറുന്നു, സി.പി.ഐ.എമ്മിന് 16

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ തുടരുന്നുമ്പോള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ത്രിപുരയില്‍ ആദ്യമിനിറ്റു മുതലേ ബിജെപി മുന്നേറ്റം. കഴിഞ്ഞതവണ ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്ന ബിജെപി, ഇത്തവണ 42 സീറ്റില്‍ മുന്നേറുകയാണ്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണു വേണ്ടത്. ലീഡ് മാറിമറിയുന്ന സംസ്ഥാനത്ത് 28ല്‍നിന്നും 16 സീറ്റിലേക്ക് ഇടതുപക്ഷത്തിന്റെ ലീഡ് ഒതുങ്ങി. ബിജെപിയുടെ മുന്നേറ്റം അദ്ഭുതത്തോടെയാണു രാജ്യം നോക്കിക്കാണുന്നത്.

നാഗാലാന്‍ഡിലും ബിജെപി തരംഗം ആഞ്ഞടിക്കുകയാണ്. 30 സീറ്റുകളില്‍ ബിജെപി സഖ്യത്തിന്റെ മുന്നേറ്റമാണ്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണു വേണ്ടതെന്നിരിക്കെ നാഗാലാന്‍ഡില്‍ ബിജെപി ഭരണം പിടിക്കുമെന്ന് ഏതാണ്ടുറപ്പായി. എന്‍പിഎഫിന്റെ ലീഡ് 29ല്‍നിന്നു 27 സീറ്റിലേക്കു താഴ്ന്നു. ഒരു സീറ്റില്‍ ലീഡുണ്ടായിരുന്ന കോണ്‍ഗ്രസ് ഒടുവിലത്തെ ഫലസൂചനകളില്‍ ‘അപ്രത്യക്ഷരായി’. മറ്റുള്ളവര്‍1. കഴിഞ്ഞതവണ ബിജെപി ഒന്നും എന്‍പിഎഫ് 38 സീറ്റുമാണ് നേടിയത്.

മേഘാലയയില്‍ ശക്തമായ ലീഡില്‍ മുന്നേറിയ ബിജെപിയെപിന്നാലാക്കി കോണ്‍ഗ്രസ് മുന്നേറുകയാണ്. 23 സീറ്റില്‍ ലീഡ് നേടിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. എന്‍പിപി 16ല്‍നിന്നു 15 സീറ്റുകളിലേക്കു താഴ്ന്നു. ബിജെപി ലീഡ് ആറായി. മറ്റുള്ളവര്‍13. കഴിഞ്ഞതവണ ബിജെപിയുടെ സാന്നിധ്യമില്ലായിരുന്നു.

അതിനിടെ, ത്രിപുരയില്‍ തോറ്റാല്‍ ദേശീയതലത്തില്‍ നയംമാറ്റേണ്ടിവരുമെന്നു മുതിര്‍ന്ന സിപിഎം നേതാവ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനോടുള്ള സമീപനരേഖയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭേദഗതി വരുത്താനാകും. ത്രിപുരയില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗം വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം പറഞ്ഞത്. ബിജെപിയുടെ ഭീഷണി കേരളഘടകം വേണ്ടരീതിയില്‍ മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7