ഹോളി ആഘോഷം അതിരുകടന്നു; വാക്കുതര്‍ക്കം കൈയ്യാങ്കളിയായി, ഒടുവില്‍ മര്‍ദ്ദനമേറ്റ് ദളിത് യുവാവ് മരിച്ചു

ജയ്പുര്‍: ഹോളി ആഘോഷത്തിനിടെ ദലിത് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. നീരജ് ജാദവ് എന്ന പതിനാറുകാരനാണ് കൊലചെയ്യപ്പെട്ടത്. രാജസ്ഥാനിലെ അല്‍വറിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മറ്റൊരു സമുദായത്തില്‍പെട്ടവര്‍ക്കൊപ്പം ഹോളി ആഘോഷിക്കുന്നതിനിടെയാണ് നീരജ് ജാദവിനെതിരെ ആക്രമണമുണ്ടായത്. ഹോളി ആഘോഷിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ജാദവ് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നുവെന്ന് അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പൊലീസ് പുഷ്പേന്ദ്ര സോളങ്കി പറഞ്ഞു. അതേസമയം, രോഷാകുലരായ ജാദവിന്റെ കുടുംബാംഗങ്ങള്‍ ആശുപത്രി അടിച്ചുതകര്‍ത്തു. പൊലീസ് വാഹനവും തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular