നാലുകോടിയോളം രൂപ വില വരുന്ന ലംബോര്‍ഗിനി സ്വന്തമാക്കി പൃഥ്വിരാജ്. ജര്‍മന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ ഹുറാക്കാനാണ് പൃഥ്വിയുടെ പുതിയ വാഹനം. കഴിഞ്ഞ മാസമാണ് ബംഗളൂരുവില്‍നിന്ന് വാഹനം ബുക്ക് ചെയ്തത്. ഇന്നാണ് പൃഥ്വിക്ക് വാഹനം എത്തിയത്. ഏറെ വ്യത്യസ്തതയുള്ള കാളിയന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയ ദിവസം തന്നെ അതാഘോഷമാക്കാന്‍ മാസങ്ങളായി പൃഥ്വി കാത്തിരുന്ന സൂപ്പര്‍ വാഹനവും കൂട്ടിനെത്തിയെന്നതാണ് മറ്റൊരു പ്രത്യേകത.
5000 സിസിയില്‍ 571 എച്ച്പി കരുത്തുള്ള വാഹനത്തിന് കേരളത്തില്‍ ഏതാണ്ട് നാല് കോടിയോളം രൂപ വില വരും. ടെംപററി രജിസ്ട്രേഷനാണ് വാഹനത്തിന് ഇപ്പോള്‍.
ഇപ്പോള്‍ ബാറ്റ്മാന്‍ സിനിമയിലെ ബ്രൂസ് വെയിനെ പോലെയായി എന്നാണ് ലംബോര്‍ഗിനി സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് താരം ആരാധകരോട് പറഞ്ഞത്.
ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലാണ് ‘ഹുറാകാന്‍’. കൂപ്പെ, സ്പൈഡര്‍ ബോഡിക്കു പുറമെ ഓള്‍ വീല്‍ ഡ്രൈവ് (എല്‍ പി 610-4), റിയര്‍ വീല്‍ ഡ്രൈവ് (എല്‍ പി 580 – 2), പെര്‍ഫോമെന്റെ’ (എല്‍ പി 640 – 4), ഹുറാകാന്‍ പെര്‍ഫേമെന്റെ സ്പൈഡര്‍ എന്നീ മോഡലുകളില്‍ ‘ഹുറാകാന്‍’ ലഭ്യമാണ്. വ്യത്യസ്ത ട്യൂണിങ് നിലവാരത്തിലുള്ളതെങ്കിലും ഒരേ എന്‍ജിനോടെയാണു ലംബോര്‍ഗ്നി ‘ഹുറാകാന്‍’ വകഭേദങ്ങളെല്ലാം വില്‍പ്പനയ്ക്കെത്തിക്കുന്നത്; 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ കാറുകള്‍ക്കു കരുത്തേകുന്നത്.