ആദിവാസി യുവാവിന്റെ കൊലപാതകം: നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍പ്രതിഷേധിച്ച് ബിജെപി നാളെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
പാല്‍, പത്രങ്ങള്‍, സ്വകാര്യവാഹനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന്് ഒഴിവാക്കിയിട്ടുണ്ടെന്നും. കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാ ആളുകളെയും അറസ്റ്റ് ചെയ്യണമെന്നും ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7