ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തുവെന്നും തങ്ങളുടെ പണം എവിടെ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങളെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനു കാരണം ബാങ്കുളെ വഞ്ചിക്കുന്നതിനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ്.
വഞ്ചനയ്ക്ക് ഇരയായ ബാങ്കുകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്. സാധാരണക്കാരുടെ നിക്ഷേപങ്ങളുടെ പലിശ കുറച്ചും സ്വയം സഹായ സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും വായ്പ നിഷേധിച്ചുമാണ് കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകളുടെ നഷ്ടം നികത്താന്‍ ശ്രമിക്കുന്നത്.
രാജ്യത്തെ 12000 ലധികം കര്‍ഷകര്‍ ജീവനൊടുക്കി. ഇതില്‍ ബഹുഭൂരിപക്ഷം പേരും വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാതെയാണ് ആത്മഹത്യ ചെയ്തത്. പശുകള്‍ക്ക് നല്‍കുന്ന സംരക്ഷണം പോലും ബിജെപി സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നിഷേധിക്കുന്നതായി മമത ആരോപിച്ചു.