മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗില്‍ മൂന്ന് നായികമാര്‍

മമ്മൂക്കയുടെ കുട്ടനാടന്‍ ബ്ലോഗില്‍ മൂന്ന് നായികമാര്‍. ചിത്രം മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങും
മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.
അനു സിതാര, റായി ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാര്‍. ഷംന ഒരു കുട്ടനാടന്‍ ബ്ലോഗിലെ പോലീസ് ഓഫീസറുടെ വേഷം കൈകാര്യം ചെയ്യുന്നു.
നെടുമുടി വേണു, സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, യൂസുഫ് ആന്റണി ജോസഫ്, സഞ്ജു ശിവറാം, ആദിള്‍ ഇബ്രാഹിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുമെന്നാണ് പുപറത്തുവരുന്ന റിപ്പോര്‍ട്ട്.
കുട്ടനാട്ടിലും സമീപപ്രദേശങ്ങളിലും ചിത്രീകരണം നടത്തും. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കും. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥ് ഒരു രചയിതാവാണ്. അനന്ത വിഷന്‍ എന്ന ബാനറില്‍ മുരളീധരന്‍, ശാന്ത മുരളീധരന്‍ എന്നിവരാണ് നിര്‍മിക്കുന്നത്. മാര്‍ച്ച് ആദ്യവാരം മുതല്‍ ഷൂട്ടിംഗ് തുടങ്ങാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular