മോദി കാരണം പാക്കിസ്ഥാന് നഷ്ടമായത്….

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയവയായിരുന്നു. ഇതുവരെ ഇന്ത്യഭരിച്ച പ്രധാനമന്ത്രി മാരില്‍ ഏവരും നടത്തിയതിനേക്കാള്‍ കൂടുതല്‍ മോദി വിദേശ യാത്ര നടത്തിയെന്ന ആരോപണം പലരും ഉന്നയിച്ചു. എന്നിട്ടും മോദി ഇക്കാര്യത്തില്‍ പിന്നോട്ടടിച്ചില്ല. എന്തിന് പറയുന്നു, ഏവരെയും ഞെട്ടിച്ചുകൊണ്ട് പെട്ടന്ന് മുന്നറിയിപ്പില്ലാതെ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച് മോദി ശ്രദ്ധനേടി. ഇപ്പോള്‍ ഇതിന്റെ കണക്ക് വിശദീകരിച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍. മൂന്ന് വര്‍ഷം മുന്‍പ്
ലാഹോറിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന് പാകിസ്താന്‍ ഇന്ത്യയ്ക്ക് നല്‍കിയത് 1.49 ലക്ഷം രൂപയുടെ ബില്ലാണ്. മോദി യാത്ര ചെയ്ത ഇന്ത്യന്‍ വ്യോമസേനാ വിമാനം പാകിസ്താന്റെ വ്യോമപാത ഉപയോഗിച്ചതിനാണ് പാകിസ്താന്‍ പണം വാങ്ങിയത്. വ്യോമയാന റൂട്ടിലെ ചട്ടങ്ങള്‍ പ്രകാരമുള്ള നിരക്കാണ് പാകിസ്താന്‍ ചോദിച്ചതെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
സാമൂഹിക പ്രവര്‍ത്തകനായ ലോകോഷ് ബത്രയാണ് വിവരാവകാശ നിയമപ്രകാരം പണം വാങ്ങിയത് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചത്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, ഓസ്‌ട്രേലിയ, പാകിസ്താന്‍, റഷ്യ, ഇറാന്‍, ഫിജി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ബോയിങ് 737 വിമാനമാണ്പ്രധാനമന്ത്രി ഉപയോഗിച്ചതെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു.
റഷ്യ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെ 2015ലെ ക്രിസ്മസ് ദിനത്തിലാണ് മോദി അപ്രതീക്ഷിതമായി ലാഹോറില്‍ ഇറങ്ങിയത്. നവാസ് ഷെരീഫിന്റെ അഭ്യര്‍ത്ഥന പ്രകാരം വൈകുന്നേരം 4.50ന് ലഹോറില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ഈ സന്ദര്‍ശനത്തിന്റെ പേരിലാണ് 1.49 ലക്ഷം രൂപയാണ് പാകിസ്താന്‍ ഇന്ത്യയില്‍ നിന്നും വാങ്ങിയത്.
2016 മെയ് മാസത്തില്‍ നടത്തിയ ഇറാന്‍ സന്ദര്‍ശനത്തിനും ജൂണ്‍ മാസത്തില്‍ നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തിനും പാക് വ്യോമപാത ഉപയോഗിച്ചതില്‍ 77,215 രൂപയും 59,215 രൂപയും വീതമാണ് പാകിസ്താന്‍ ഇന്ത്യയില്‍ നിന്നും വാങ്ങി. 20142016 വര്‍ഷത്തിനിടെ 2.89 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ഇന്ത്യ പാകിസ്താന് നല്‍കിയതെന്ന് ലോകേഷ് ബത്രയ്ക്ക് ലഭിച്ച വിവരാവകാശരേഖകള്‍ സൂചിപ്പിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular