കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനും മെമ്മറി കാര്‍ഡിനുമായുള്ള അന്വേഷണം നിലച്ചു. കേസിലെ നിര്‍ണായക തെളിവായ ഫോണ്‍ നശിപ്പിക്കപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അന്വേഷണം ദിലീപിലേക്ക് നീണ്ടതോടെയാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടത്. ഫോണ്‍ കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും. നിലവില്‍ പ്രത്യേക അന്വേഷണ സംഘമില്ല. എല്ലാ ഉദ്യോഗസ്ഥര്‍ക്കും പുതിയ ചുമതലകള്‍ നല്‍കി.
അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷമായി. തൃശൂരില്‍ നിന്ന് ഔഡി കാറില്‍ കൊച്ചിയിലേക്കുള്ള യാത്രയില്‍ 2017 ഫെബ്രുവരി 17ന് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നടി ആക്രമിക്കപ്പെട്ടത്. ദിലീപ് എന്ന ജനപ്രിയതാരത്തെ ജയിലഴികള്‍ക്കുള്ളിലെത്തിച്ച കേസ് വിചാരണ ഘട്ടത്തിലാണ്.