തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. കര്‍ണാടക തെരഞ്ഞെടുപ്പ് ചുമതല ഉള്ളതുകൊണ്ടാണ് ചെങ്ങന്നൂരില്‍ മത്സരിക്കാത്തതെന്നും വിഷ്ണുനാഥ്. പറഞ്ഞു.
മത്സരിക്കുന്നില്ലെന്ന കാര്യം വിഷ്ണുനാഥ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷ്ണുനാഥിനെ 7983 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് രാമചന്ദ്രന്‍ നായര്‍ എം.എല്‍.എയായത്.