വസ്ത്രം അഴിഞ്ഞുപോയിട്ടും നഗ്നമായ ദേഹം ലോകത്തെ മുഴുവന്‍ കാണിച്ചുകൊണ്ട് രാജ്യത്തിന് വേണ്ടി പൊരുതി ഒരു കായികതാരം. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വസ്ത്രം മുഴുവന്‍ അഴിഞ്ഞിട്ടും ദക്ഷിണ കൊറിയക്കുവേണ്ടി മാറ്റുരച്ച ഫിഗര്‍ സ്‌കേറ്റര്‍ യുറ മിന്‍ എന്ന കായികതാരം തളര്‍ന്നില്ല. ഇടയ്ക്ക് നിര്‍ത്തി പോയിന്റ് കളഞ്ഞില്ല, കരഞ്ഞു പിന്‍വാങ്ങിയുമില്ല. ഒന്നുമുണ്ടായില്ലെന്ന മട്ടില്‍ തന്നെ അവള്‍ മത്സരം പൂര്‍ത്തിയാക്കി. സദസ്സിന്റെ വന്‍ കരഘോഷവും ഒന്‍പതാം സ്ഥാനവും നേടി യഥാര്‍ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു കാലിഫോര്‍ണിയയില്‍ ജനിച്ച ഈ ഇരുപത്തിരണ്ടുകാരി.
ഡബിള്‍സില്‍ മത്സരം അവസാനിക്കാന്‍ അഞ്ച് സെക്കന്‍ഡ് മാത്രം ബാക്കിയുള്ളപ്പോഴാണ് പങ്കാളി അലക്സാണ്ടര്‍ ഗാമെലിന്റെ കൈ പിടിച്ച് പമ്പരം പോലെ കറങ്ങിക്കൊണ്ടിരുന്ന മിന്നിന്റെ ചുവന്ന ബ്ലൗസ് അഴിഞ്ഞുപോയത്. ഹുക്ക് ലൂസായതായിരുന്നു കാരണം. എന്നാല്‍, തന്റെ കന്നി ഒളിമ്പിക് പോരാട്ടം ഇതിന്റെ പേരില്‍ നശിപ്പിക്കാന്‍ മിന്‍ തയ്യാറായില്ല. ഇടയ്ക്ക് ഹുക്കിടാന്‍ നിന്നാല്‍ വിലപ്പെട്ട പോയിന്റ് നഷ്ടമാവുമെന്ന് അറിയാമായിരുന്നു മിന്നിന്. സംഗീതത്തിനൊപ്പം അലക്സാണ്ടറുടെ കൈ പിടിച്ചും കരവലയത്തിലൊതുങ്ങിയും നൃത്തച്ചുവടുവച്ചും വട്ടംകറങ്ങിയുമെല്ലാം അഞ്ച് മിനിറ്റ് വിജയകരമായി തന്നെ പൂര്‍ത്തിയാക്കി. കാഴ്ചക്കാരുടെ പിന്തുണ ഉള്ളതുകൊണ്ടാണ് മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് മിന്‍ പറഞ്ഞു.
ഞങ്ങള്‍ നന്നായി സ്‌കേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, ഹുക്ക് അഴിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. പിന്നെ ആകെ ബേജാറായാണ് മത്സരം പൂര്‍ത്തിയാക്കിയത്. അടുത്ത തവണ ഞാന്‍ തന്നെയായിരിക്കും എന്റെ ഉടുപ്പ് തയ്ക്കുക. വ്യക്തിഗത റൗണ്ടിലും ഞാന്‍ തന്നെ ഹുക്ക് ഘടിപ്പിക്കും, ഡെട്രോയ്റ്റ് ഫ്രീ പ്രസ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ ചിരിച്ചുകൊണ്ട് മിന്‍ പറഞ്ഞു.
ദക്ഷിണ കൊറിയക്കാരാണ് മിന്നിന്റെ രക്ഷിതാക്കള്‍. ദക്ഷിണ കൊറിയയിലും അമേരിക്കയിലുമായി ഇരട്ട പൗരത്വമുള്ള മിന്‍ രക്ഷിതാക്കളുടെ താത്പര്യപ്രകാരമാണ് ദക്ഷിണ കൊറിയക്കുവേണ്ടി മത്സരിച്ചത്. മിന്നിനൊപ്പം മത്സരിക്കാന്‍ വേണ്ടി മാത്രമാണ് അമേരിക്കക്കാരന്‍ അലക്സാണ്ടര്‍ ഗാമെലിന്‍ ദക്ഷിണ കൊറിയന്‍ പൗരത്വം സ്വീകരിച്ചത്.