സര്‍ട്ടിഫിക്കറ്റ് ‘A’ തന്നെ,പക്ഷേ ഒരു കട്ട് പോലും ഇല്ലാതെ ന്യൂഡിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് അനുമതിയില്ലാതിരുന്നതിനെ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്ര മേളകളില്‍ നിന്ന് ഒഴിവാക്കിയ മറാത്ത ചിത്രം ന്യൂഡിന് പ്രദര്‍ശനാനുമതി. രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡിന് ഒരു കട്ട് പോലും ഇല്ലാതെയാണ് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരിക്കുന്നത്.
ബോളിവുഡ് താരം വിദ്യാ ബാലന്‍ ഉള്‍പ്പെടുന്ന സെന്‍സര്‍ ബോര്‍ഡിന്റെ സ്പെഷ്യല്‍ ജ്യൂറിയാണ് ന്യൂഡിന്റെ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

പ്രദര്‍ശനാനുമതിക്കായി ജ്യൂറിയുടെ മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം കണ്ടതിനുശേഷം ബോര്‍ഡിലുള്ള എല്ലാവരും എഴുന്നേറ്റ് നിന്ന് ന്യൂഡ് അണിയറ പ്രവര്‍ത്തകരെ അനുമോദിച്ചുവെന്നാണ് സംവിധായകനായ രവി ജാദവ് പറഞ്ഞത്.

Similar Articles

Comments

Advertisment

Most Popular

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഫലപ്രഖ്യാപനം ജൂലൈയിൽ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയിൽ. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട...

ഇഡിയുടെ സുരക്ഷ നോക്കുന്നത് സംസ്ഥാന പോലീസാണ്… പിന്നെയെങ്ങനെ സ്വപ്നയുടെ സുരക്ഷ ഏറ്റെടുക്കും..?

സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. കേന്ദ്ര...

കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത...