നോട്ട് നിരോധനം കഴിഞ്ഞ് 15 മാസം പിന്നിട്ടു, പക്ഷേ റിസര്‍വ് ബാങ്ക് നിരോധിച്ച നോട്ട് എണ്ണിക്കഴിഞ്ഞില്ല

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം കഴിഞ്ഞ് 15 മാസം പിന്നിട്ടിട്ടും തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണത്തിലും കൃത്യതയിലും റിസര്‍വ് ബാങ്കിന് ഉറപ്പില്ല. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ വീണ്ടും പരിശോധിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നോട്ടുകള്‍ യഥാര്‍ഥമാണെന്നും മൂല്യത്തില്‍ വ്യത്യാസമില്ലെന്നും തിരിച്ചറിയാന്‍ പ്രത്യേകം പരിശോധനകള്‍ വേണമെന്നാണ് റിസര്‍വ് ബാങ്ക് വാദം. തിരികെയെത്തിയ നോട്ടുകളുടെ മൂല്യം എത്രയാണെന്ന് ആര്‍ബിഐ വ്യക്തമായ ഉത്തരം നല്‍കുന്നില്ല. പൂര്‍ണമായും നോട്ടുകളുടെ കൃത്യത ഉറപ്പുവരുത്തിയാല്‍ മാത്രമെ ഇതിന് മറുപടി നല്‍കുവെന്നാണ് ബാങ്ക് പറയുന്നത്.നോട്ട് നിരോധനത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്കിലേക്ക് തിരികെയെത്തിയത് 2017 ജൂണ്‍ 30വരെ 15.28 ട്രില്യണ്‍ രൂപയാണെന്നാണ് റിസര്‍വ് ബാങ്ക് നേരത്തെ നല്‍കിയ കണക്കുകള്‍

Similar Articles

Comments

Advertismentspot_img

Most Popular