കൊച്ചി: അരുന്ധതിയില്‍ അനുഷ്‌കയുടെ റോളിന് ആദ്യം വിളിച്ചത് തന്നെ ആയിരുന്നെന്ന് വെളിപ്പെടുത്തുകയാണ് മമ്ത മോഹന്‍ദാസ്. അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നുവെന്നും താരം പറയുന്നു.കുറേ വര്‍ഷങ്ങള്‍ തനിക്ക് സിനിമയോട് വലിയ പാഷന്‍ ഉണ്ടായിരുന്നില്ലെന്ന് മമ്ത പറയുന്നു. ആദ്യത്തെ നാലുവര്‍ഷം താന്‍ വളരെ കണ്‍ഫ്യൂസ്ഡ് ആയിട്ടുള്ള ഒരാളായിരുന്നു. വെറുതേ സിനിമകള്‍ ചെയ്യുന്നു എന്നതിലപ്പുറം ശരിയായ ഒരു ചിത്രമൊന്നും തെരഞ്ഞെടുത്തില്ല.
അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നു. സിനിമയില്‍ ഉണര്‍ന്നെഴുന്നേല്‍ക്കാനുള്ള വിളിയായിരുന്നു അത്. എന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ അപ്പോളോ ആശുപത്രിയിലേക്കുള്ള നിരന്തരമായ യാത്രകള്‍ തനിക്ക് മറ്റൊരു തിരിച്ചറിവു തന്നു. കരിയറിനു പുറകേയല്ല, ജീവിതത്തിനു പുറകേയാണ് താനിപ്പോള്‍ ഓടേണ്ടതെന്നുള്ള തിരിച്ചറിവാണ് ലഭിച്ചതെന്നും മമ്ത കൂട്ടിച്ചേര്‍ത്തു.