മുംബൈ: വിവാദങ്ങള്‍ കത്തി പടരുമ്പോഴും 200 കോടി ക്ലബ്ബില്‍ ഇടം നേടി സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത്. ജനുവരി 25 നു സിനിമ റിലീസ് ചെയ്ത അന്നുമുതലുള്ള പദ്മാവതിന്റെ കളക്ഷന്‍ 212.5 കോടിയിലെത്തിയതായാണ് പുതിയ കണക്കുകള്‍. റിലീസായി ആദ്യത്തെ നാലു ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബില്‍ കടന്നിരുന്നു.
ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് സിനിമയുടെ റിലീസിംഗിനുമുമ്പ് രജപുത് സംഘടനകള്‍ പ്രക്ഷോഭം തുടങ്ങിയിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ ബന്‍സാലി നിഷേധിച്ചിരുന്നു. സിനിമ റിലീസ് ചെയ്തതിനു പിന്നാലെ കര്‍ണിസേനയിലെ ഒരു വിഭാഗം സമരത്തില്‍നിന്നു പിന്മാറിയതു പ്രക്ഷോഭര്‍ക്കു തിരിച്ചടിയായി.
മേവാറിലെ രാജ്ഞിയായ പദ്മാവതിയുടെ കഥ തന്നെയാണ് പത്മാവതിലൂടെ ബന്‍സാലി പറയുന്നത്. സൂഫി കവിയായ മല്ലിക് മുഹമ്മദ് ജായ്സി 1540ല്‍ എഴുതിയ കവിതയെ ആസ്പദമാക്കിയാണ് പദ്മാവത് ഒരുക്കിയിരിക്കുന്നത്.