കൊച്ചി: സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ എം.സ്വരാജ് എംഎല്‍എയ്ക്ക് രൂക്ഷവിമര്‍ശനം. സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സ്വരാജിനെതിരായ പരാമര്‍ശങ്ങള്‍. തൃപ്പൂണിത്തുറ എംഎല്‍എ ആയ എം.സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപമായി മാറിയെന്ന് സിപിഐ. സിപിഐയുടെ വോട്ട് വാങ്ങി ജയിച്ചിട്ടും ആളെ അറിയില്ലെന്ന് നടിക്കുകയാണ് സ്വരാജെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ജില്ലയില്‍ 11 സീറ്റുകള്‍ കൈവശം വയ്ക്കാന്‍ സിപിഐഎമ്മിന് അവകാശമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എറണാകുളം ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളില്‍ 11 എണ്ണം സിപിഐഎമ്മാണ് കൈയില്‍വെച്ചിരിക്കുന്നത്. രണ്ട് എണ്ണം സിപിഐയ്ക്കും ഒരെണ്ണം ജനതാദള്‍ സെക്യുലറിനുമാണ്. ഈ സീറ്റു വിഭജനത്തിലെ അതൃപ്തിയാണ് സിപിഐ രേഖപ്പെടുത്തിയിരിക്കുന്നത്.