ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചിരുന്നു, സാമ്പത്തിക ആരോപണത്തില്‍ ആവശ്യമെങ്കില്‍ തുടര്‍നടപടികളുണ്ടാകും: സ്ഥിതീകരണവുമായി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചെന്നു സ്ഥിരീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണത്തില്‍ ആവശ്യമെങ്കില്‍ തുടര്‍നടപടികളുണ്ടാകും. കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.

സ്വകാര്യ ആവശ്യങ്ങള്‍ക്ക് പാര്‍ട്ടിയോ പദവിയോ ഉപയോഗിക്കരുത്. എല്ലാ കേന്ദ്ര കമ്മിറ്റി അംഗങ്ങളും സ്വത്തുവിവരം വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7