പതിവ് തെറ്റിച്ച് അരുണ്‍ ജെയ്റ്റ്‌ലി… ബജറ്റ് അവതരണത്തില്‍ ഹിന്ദിയും!!!

ന്യൂഡല്‍ഹി: പതിവിന് വിപരീതമായി ബജറ്റ് അവതരണത്തില്‍ ഇംഗ്ലീഷിനൊപ്പം ഹിന്ദിയും സംസാരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ബജറ്റ് അവതരണത്തില്‍ ഇംഗ്ലീഷിനായിരുന്നു പൊതുവെ പ്രാധാന്യം നല്‍കാറുള്ളത്. എന്നാല്‍ പതിവ് തെറ്റിച്ചാണ് ഹിന്ദിക്കും പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ബജറ്റ് അവതരണം.

ഇതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ചവരെല്ലാം ഇംഗ്ലീഷിനെയാണ് കൂട്ടു പിടിച്ചിരുന്നത്. ഇടയ്ക്ക് ഉര്‍ദു, ഹിന്ദി, തമിഴ് വാക്കുകളോ ശ്ലോകങ്ങളോ ഉപയോഗിക്കുന്നതായിരുന്നു പതിവ്. മന്‍മോഹന്‍ സിങ്, പി. ചിദംബരം, യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിങ് തുടങ്ങിയ മുന്‍ ധനമന്ത്രിമാരെല്ലാം ഈ പതിവാണ് പിന്തുടര്‍ന്നിരുന്നത്.

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂര്‍ണ ബജറ്റെന്ന നിലയില്‍ ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് നല്‍കിയിട്ടുള്ള പ്രാധാന്യവും ശ്രദ്ധേയമാണ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7