ഉള്ളി, ഉരുളക്കിഴങ്ങ് ഉത്പാദനം വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ 500 കോടി!!

ന്യൂഡല്‍ഹി: ഉള്ളി, ഉരുളക്കിഴങ്ങ് എന്നീ കാര്‍ഷിക വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ ബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിക്കും, ഇതിനായി 500 കോടിയുടെ പ്രത്യേക പദ്ധതി സര്‍ക്കാര്‍ രൂപീകരിക്കും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന താങ്ങുവില കര്‍ഷകര്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കും. ഫിഷറീസ്, മൃഗസംരക്ഷണത്തിനായി 10,000 കോടി നീക്കിവയ്ക്കും. കര്‍ഷകരുടെ ഉത്പാദനം വര്‍ധിപ്പിക്കും. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.

കാര്‍ഷിക വിളകളുടെ സംഭരണത്തിനു പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തും. ഗ്രാമീണ ചന്തകളുടെ നവീകരണത്തിന് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular