മേജര്‍ രവിക്ക് പ്രണവിനെ വെച്ച് സിനിമ ചെയ്യാന്‍ ആഗ്രഹം…… കണ്ടം വഴി ഓടിക്കോ എന്ന് ട്രോളര്‍മാര്‍!! മകനെയങ്കിലും വിട്ടേക്ക് എന്ന് ഉപദേശം

പ്രണവ് മോഹന്‍ലാല്‍ നായികനായെത്തിയ ആദി ഗംഭീര വിജയമാണ് നേടിയിരിക്കുന്നത്. എന്നാല്‍ വിജയാഘോഷങ്ങളില്‍ ഒന്നും പങ്കാളിയാവാതെ പ്രണവ് ഹിമാലയത്തിലേക്ക് യാത്ര പോയിരിക്കുകയാണ്. സിനിമ ഹിറ്റായതോടെ പ്രണവിന് നിരവധി ഓഫറുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പ്രണവിനെ വെച്ച് തനിക്കൊരു സിനിമ ചെയ്യണമെന്ന് മേജര്‍ രവിയും പറഞ്ഞിരുന്നു. ഇതുകേട്ട ട്രോളര്‍മാര്‍ ഒന്നടങ്കം സംവിധായകനെതിരെ തിരിഞ്ഞിരിക്കുകയാണ്. യുദ്ധം, പട്ടാളം, തോക്ക് എന്ന പേരില്‍ അച്ഛനെ വഷളാക്കി, മകനെയങ്കിലും വിട്ടേക്ക് എന്നാണ് ഉപദേശിക്കുന്നത്. ചെക്കനെ പൊക്കാതെ നോക്കാന്‍ മോഹന്‍ലാലിനെയും ഉപദേശിക്കുന്നുണ്ട്.

പ്രണവിനെ നായകനാക്കി പുനര്‍ജനി എന്ന ചിത്രം ഒരുക്കിയത് മേജര്‍ രവിയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് പ്രണവിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. പ്രണവിനെക്കുറിച്ച് മേജര്‍ രവി പറഞ്ഞത് ഇങ്ങനെ:’പ്രണവും എന്റെ മകന്‍ അര്‍ജുനും കൂട്ടുകാരാണ്. സ്‌കൂള്‍ തലം തൊട്ടുതന്നെ അവര്‍ അടുത്ത സുഹൃത്തുക്കളാണ്. വീട്ടില്‍ വരികയും താമസിക്കുകയും ഓരോ കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് രാജേഷ് അമനക്കര പുനര്‍ജ്ജനി എന്ന കഥ ആയി വരുകയും പ്രണവിനെ വച്ച് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറയുന്നത്.

ലാലിനോടും സുചിയോടും ഞാന്‍ കഥ പറഞ്ഞു. പ്രണവിനോടും കഥപറഞ്ഞപ്പോള്‍ സമ്മതിച്ചു. ഞാനും അനിതയും അര്‍ജുനും പ്രണവും കൂടി പത്തു ദിവസത്തെ ഷൂട്ടിങ്ങിനായി എന്റെ നാടായ പട്ടാമ്പിയില്‍ പോവുകയും ചെയ്തു. അതില്‍ പ്രണവിന് സംസ്ഥാനപുരസ്‌കാരം ലഭിച്ചു. അവിടെ കണ്ട പ്രണവ്, മോഹന്‍ലാലിന്റെ മകനെന്നു പറയുന്നതിലും മോഹന്‍ലാലിന്റെ ജീന്‍ എന്ന് പറയുന്നതാവും ഉത്തമം. പ്രണവിന് മലയാളം കുറച്ച് മാത്രമേ അറിയൂ.

ഡയലോഗുകള്‍ ഒറ്റ പ്രാവശ്യം പറയുന്നത് കേട്ട് അതുപോലെ പറയുമായിരുന്നു. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഗ്രഹിച്ചുകൊണ്ട് അതിനെ അപ്പുവിന്റേതായിട്ടുള്ള രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കും. ഇപ്പോള്‍ ആഗ്രഹമുണ്ട് പ്രണവിനെ വച്ച് പടം ചെയ്യണമെന്ന്. പ്രണവ് എപ്പോഴും യാത്രയിലായിരിക്കും. അവന്‍ വേറിട്ടൊരു വ്യക്തിത്വമാണ്. എന്നെങ്കിലും എനിക്കൊരു ആഗ്രഹം ഉണ്ട് പ്രണവിനെ വച്ച് ഒരു സബ്ജക്ട് എടുത്ത് പടം ചെയ്യണമെന്ന്. എന്റെ ആദ്യ പടം അങ്കിളിനു തന്നെ തരാം എന്ന് പറയുമായിരുന്നു. അത് എപ്പോള്‍ എന്നറിയില്ല. ഒരുകാര്യം ഉറപ്പ് പ്രണവ് മോഹന്‍ലാല്‍ സംവിധായകനോ തിരക്കഥാകൃത്തോ ആയല്ല ഒരു നടനായി തന്നെയാകും സിനിമയിലേയ്ക്ക് തിരിച്ചുവരവ് നടത്തുക. അതിനായി കാത്തിരിക്കുകയാണ് ഞാന്‍.’-മേജര്‍ രവി പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....