ഇന്ന് വൈകിട്ട് ചന്ദ്രന്‍ ഓറഞ്ചാകും!!! 152 വര്‍ഷങ്ങള്‍ക്കു ശേഷം ആകാശത്ത് അരങ്ങേറുന്ന അത്ഭുത പ്രതിഭാസം ഇന്ന് വീക്ഷിക്കാം…

തിരുവനന്തപുരം: ഒന്നരശതാബ്ദങ്ങള്‍ക്ക് ശേഷം ആകാശത്ത് അരങ്ങേറുന്ന ആത്ഭുത പ്രതിഭാസത്തിന് ഇന്ന് വൈകിട്ട് സാക്ഷിയാകാം. ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഇന്ന് ഒരുമിക്കും. 152 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അപൂര്‍വപ്രതിഭാസം ആകാശത്ത് തെളിയുന്നത്.

ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും. ബ്ലൂമൂണും സൂപ്പര്‍മൂണും ബ്ലഡ് മൂണും അപൂര്‍വ പ്രതിഭാസങ്ങളല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂര്‍വമാണ്.

ഇന്നു സന്ധ്യയ്ക്ക് 6.21ന് ചന്ദ്രന്‍ ഉദിക്കുന്നത് മുതല്‍ 7.37 വരെ കേരളത്തില്‍ പൂര്‍ണചന്ദ്രഗ്രഹണം (ബ്ലഡ്മൂണ്‍) അനുഭവപ്പെടും. ആകാശം മേഘാവൃതമാണെങ്കില്‍ ഈ അത്ഭുത പ്രതിഭാസം കാണാന്‍ കഴിയില്ല. ഇതിനു മുന്‍പ് ഇവ മൂന്നും ഒരുമിച്ചു വന്നത് 152 വര്‍ഷം മുന്‍പ് 1866 മാര്‍ച്ച് 31നാണ്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാം. അപകടമില്ല.

കിഴക്കേ ചക്രവാളം കാണാവുന്ന സ്ഥലത്തുനിന്നു വീക്ഷിച്ചാലാണ് പൂര്‍ണഗ്രഹണത്തിന്റെ തുടക്കം മുതല്‍ കാണാനാവുക. കിഴക്ക് മലയും മറ്റുമാണെങ്കില്‍ ഉയര മുള്ള സ്ഥലത്തുനിന്നു നോക്കണം. ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങള്‍കൊണ്ടു ദര്‍ശിക്കാം. സൂര്യഗ്രഹണം കാണുമ്പോള്‍ എടുക്കുന്ന തരം സുരക്ഷാക്രമീകരണം വേണ്ട.

Similar Articles

Comments

Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....