വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ നിദ്ദേശം; തെറ്റായ വിവരങ്ങള്‍ കാണിച്ച് കോടതിയെ കബളിപ്പിച്ചു

ചെന്നൈ: തെറ്റായ വിവരങ്ങള്‍ കാണിച്ച് കോടതിയെ കബളിപ്പിച്ച സംഭവത്തില്‍ വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് കോടതിക്ക് മുമ്പില്‍ ഹാജാരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. മദ്രാസ് ഹൈക്കോടതിലെ ആര്‍.മഹാദേവനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നിത്യാനന്ദയില്‍ നിന്ന് മധുരമഠം സംരക്ഷിക്കുവാന്‍ വേണ്ടി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മധുര സ്വദേശി എം.ജഗദല്‍പ്രതാപന്‍ മുമ്പ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിത്യാനന്ദ നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളാണ് ഉള്ളതെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ശരിയായ വിവരങ്ങള്‍ കോടതിയില്‍ അറിയിക്കണമെന്ന് പലതവണ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സ്വാമി ഈ അറിയിപ്പുകള്‍ അവഗണിച്ചിതിനെ തുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ നിത്യാനന്ദ സമര്‍പ്പിച്ച സത്യാവാങ്മൂലം തെറ്റാണെന്നും യഥാര്‍ത്ഥവിവരം നല്‍കണമെന്നുള്ള കോടതിയുടെ നിര്‍ദ്ദേശം നിത്യാനന്ദ വകവച്ചില്ലെന്നും വാദം നടക്കുന്നതിനിടെ ജഡ്ജി ചൂണ്ടിക്കാട്ടി. കൂടാതെ കോടതി നടപടികള്‍ മൊബൈല്‍ഫോണ്‍ പകര്‍ത്താന്‍ ശ്രമിച്ച നിത്യാനന്ദയുടെ ശിഷ്യനെയും കോടതി വിമര്‍ശിച്ചു. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

കോടതികാര്യങ്ങള്‍ പകര്‍ത്താന്‍ ആരാണ് അധികാരം നല്‍കിയതെന്നും ആര്‍ക്കാണ് സന്ദേശങ്ങള്‍ അയച്ചുകൊടുക്കുന്നതെന്നും ജഡ്ജി ചോദിച്ചു. കോടതി നിങ്ങളുടെ കളികള്‍ക്കുള്ള മൈതാനമാണെന്ന് കരകുതരുതെന്നും, നിത്യാനന്ദയുടെ ആശ്രമത്തെക്കുറിച്ച് നിരവധി പരാതികള്‍ നൂറുകണക്കിന് പരാതികള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുണ്ടെന്ന് ഓര്‍ക്കണമെന്നും കോടതി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7