കോഴിക്കോട്: സിനിമാ കൂട്ടായ്മയായ സിനിമ പാരഡീസോ ക്ലബ് ഫെയ്സ്ബുക്ക് ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫഹദ് ഫാസിലിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രം. ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വ്വതിയെ മികച്ച നടിയായി തെരഞ്ഞെടുത്തു.
അങ്കമാലി ഡയറീസിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഏറ്റവും കൂടുതല്‍ മത്സരം നടന്ന മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച സ്വഭാവ നടനായി അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും)
തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്‌കാരം കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്) നേടി.
തൊണ്ടിമുതലും ദൃക്സാക്ഷി, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളാണ് അവാര്‍ഡില്‍ തിളങ്ങിയത്.
സി.പി.സി അവാര്‍ഡുകള്‍
മികച്ച ചിത്രം : തൊണ്ടിമുതലും ദൃക്സാക്ഷിയും
മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി(അങ്കമാലി ഡയറീസ്)
മികച്ച നടന്‍: ഫഹദ് ഫാസില്‍ ( തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച നടി : പാര്‍വതി ടി കെ (ടേക്ക് ഓഫ് )
മികച്ച സ്വഭാവ നടന്‍ : അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച സ്വഭാവ നടി : കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്)
മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (അങ്കമാലി ഡയറീസ്) &
രാജീവ് രവി (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച തിരക്കഥ : സജീവ് പാഴൂര്‍- ശ്യാം പുഷ്‌ക്കരന്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച സംഗീത സംവിധായകന്‍ : റെക്സ് വിജയന്‍ (മായാനദി, പറവ )
മികച്ച എഡിറ്റര്‍ :കിരണ്‍ ദാസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും)