Tag: aadhar

ആധാർ പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല

ന്യൂഡല്‍ഹി: പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാറെന്ന് യുഐഡിഎഐ. പുതിയതായി പ്രിന്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ഇതുസംബന്ധിച്ച അറിയിപ്പ് ചേര്‍ത്തുതുടങ്ങി. പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ പ്രായം തെളിയിക്കാന്‍ സമര്‍പ്പിക്കുന്ന രേഖകളുടെ പട്ടികയില്‍നിന്ന് ആധാര്‍ ഒഴിവാക്കി. ആധാറെടുക്കുമ്പോള്‍ നല്‍കിയ രേഖകളിലെ ജനനത്തീയതിയാണു കാര്‍ഡിലുള്ളതെന്ന മുന്നറിയിപ്പും യുഐഡിഎഐ അറിയിപ്പിലുണ്ട്. ആധാര്‍ പ്രായം...

കൊവിന്‍ ആപ്പിലെ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമല്ല

ന്യൂഡല്‍ഹി: കൊവിന്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല. കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബെ ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനും മറ്റ് നടപടിക്രമങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ ആപ്ലിക്കേഷനാണ് കൊവിന്‍ ആപ്പ്. കൊവിന്‍...

സാമൂഹിക മാധ്യമങ്ങളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം; കേന്ദ്ര നിലപാട് എന്താകും…?

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ നിലപാടെടുത്തതിന് പിന്നാലെ കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികള്‍ക്ക് മുന്നിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫെയ്സ്ബുക്കിന്റെ ഹര്‍ജി അംഗീകരിച്ചാണ് വാദം...

ആധാറില്‍ നിങ്ങളുടെ വിലാസം മാറ്റാന്‍ ഇനി രേഖകള്‍ ആവശ്യമില്ല

പെട്ടെന്ന് നിങ്ങള്‍ വീടുമാറേണ്ടി വന്നാല്‍ വിലാസം തെളിയിക്കാനുള്ള രേഖ ആവശ്യമില്ലാതെതന്നെ പുതിയ അഡ്രസ് അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിലാസം സ്ഥിരീകരിക്കുന്നതിന് മറ്റൊരാളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. നിങ്ങള്‍ വിവാഹം കഴിക്കുകയോ, ജോലി സംബന്ധമായി വീടുമാറുകയോ ചെയ്യുമ്പോള്‍ ഈ സൗകര്യം...

രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ആധാര്‍; എളുപ്പമാക്കാന്‍ എല്ലാ സെന്ററുകളിലും ഉപകരണം നല്‍കും

പത്തനംതിട്ട: രാജ്യത്തെ കുട്ടികള്‍ക്കെല്ലാം ആധാര്‍ കാര്‍ഡ് നല്‍കുന്ന പദ്ധതിക്ക് കേന്ദ്രം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ ഐസിഡിഎസ് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്മെന്റ് സര്‍വീസസ്) സെന്ററുകളിലും ആധാര്‍ എടുക്കുന്നതിനുള്ള ഉപകരണം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നു. സംസ്ഥാനത്തെ 258 സെന്ററുകളിലും ഉപകരണം സ്ഥാപിക്കും. ഒരു...

ആരും ആശ്വസിക്കേണ്ട…!!! ആധാര്‍ ബന്ധിപ്പിക്കല്‍ നിയമ വഴി പുനഃസ്ഥാപിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആശ്വസിച്ചിരിക്കുകയായിരുന്നു ജനങ്ങള്‍. എന്നാല്‍ മൊബൈല്‍ ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതു പാര്‍ലമെന്റ് അംഗീകാരത്തോടെയുള്ള നിയമം വഴി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരിക്കുന്നു. സുപ്രീം കോടതി...

ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം. 15 ദിവസം സമയം ആണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് കമ്പനികള്‍ക്ക് സമയം അനുവദിച്ചത്. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് ആധാര്‍ ലിങ്കിങ് നിര്‍ബന്ധമാക്കുന്നത്...

ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ ഫോണിനും ആധാര്‍ നിര്‍ബന്ധമല്ല; സുപ്രധാന വിധിയുമായി സുപ്രീം കോടതി; ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ വ്യക്തിയുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല

ന്യൂഡല്‍ഹി: ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. എന്നാല്‍ ആധാറിന്റെ പേരില്‍ പൗരാവകാശം നിഷേധിക്കരുത്. മൊബൈല്‍ ഫോണുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം...
Advertismentspot_img

Most Popular