സുരേഷ്‌ഗോപിയും ഗോഗുല്‍ സുരേഷും ഒന്നിക്കുന്നു

അച്ഛനും മകനും ഒന്നിക്കുന്നു. സുരേഷ് ഗോപി നായകനായെത്തിയ ലേലത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഗോഗുല്‍ സുരേഷ് വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി. ഈപ്പച്ചന്റെയും മകന്‍ ചാക്കോച്ചിയുടെയും കഥ പറഞ്ഞ ലേലം ഒരു ഗംഭീര ഹിറ്റായിരുന്നു. എം ജി സോമന്‍ അവതരിപ്പിച്ച ഈപ്പച്ചന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ലേലത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. രഞ്ജി പണിക്കര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേര് ആനകാട്ടില്‍ ചാക്കോച്ചി എന്നാണ്.

പുതിയ വിവരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഗോകുല്‍ സുരേഷും എത്തുന്നു എന്നതാണ്. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിധിന്‍ രഞ്ജി പണിക്കരുമൊത്തുള്ള ചിത്രം ഗോകുല്‍ പോസ്റ്റ് ചെയ്തതോടെയാണ് ലേലം രണ്ടാം ഭാഗത്തില്‍ അച്ഛനൊപ്പം മകനുമെത്തുന്നതിന്റെ സൂചനകള്‍ ലഭിച്ചത്. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം സമവിധാനം ചെയ്യുന്നത് രഞ്ജി പണിക്കരുടെ മകനായ നിധിന്‍ രഞ്ജി പണിക്കരാണ്. രഞ്ജി പണിക്കര്‍ എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ ബാനറില്‍ രഞ്ജി പണിക്കരും ജോസ്മാന്‍ സൈമണും ബ്രിജേഷ് മുഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആനക്കാട്ടില്‍ ചാക്കോച്ചിയുടെ മകനായി തന്നെയാകും ഗോകുല്‍ എത്തുകയെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. ഏകലവ്യന്‍, മാഫിയ, കമ്മിഷണര്‍, ലേലം, പത്രം, ഭരത്ചന്ദ്രന്‍ ഐ.പി.എസ് തുടങ്ങി സുരേഷ് ഗോപിയെന്ന നടനെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന ചിത്രങ്ങളൊക്കെയും രഞ്ജി പണിക്കരുടെ തൂലികയില്‍ പിറന്നവയാണ്. അതൊകൊണ്ട് തന്നെ സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Similar Articles

Comments

Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....