സ്മാര്‍ട്‌ഫോണ്‍ ഉപയോഗം കൗമാരക്കാരുടെ മാനസിക നില തെറ്റിക്കുന്നു!! സന്തോഷം തല്ലിക്കെടുത്തുന്നതായും പഠനം

വാഷിങ്ടണ്‍: അമിത സ്മാര്‍ട്ഫോണ്‍ ഉപയോഗം കൗമാരക്കാരുടെ സന്തോഷം കെടുത്തുന്നതായും മാനസിക നിലയെ ബാധിക്കുന്നുവെന്നും പഠന റിപ്പോര്‍ട്ട്. ജോര്‍ജിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കൗമാരക്കാരില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും അമിത ഉപയോഗമാണ് കൗമാരക്കാരില്‍ ഈ പ്രശ്നം ഉണ്ടാക്കുന്നത്. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയവയ്ക്കായും ചാറ്റിങ്, വീഡിയോ കോളിങ് എന്നീ കാര്യങ്ങള്‍ക്കായി സകല കാര്യങ്ങളും ഉപേക്ഷിച്ചാണ് ഇപ്പോഴത്തെ തലമുറ സമയം ചെലവഴിക്കുന്നത്. മൊബൈല്‍ ഇല്ലാതെ ജീവിതം മുമ്പോട്ടില്ലെന്ന അവസ്ഥയിലും ചിലരുണ്ടെന്നും പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം വായന, കായിക വിനോദങ്ങള്‍, പരസ്പരം കണ്ടുള്ള സംസാരങ്ങള്‍ തുടങ്ങിയ മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ സന്തോഷത്തിന്റെ അളവ് കൂടുതലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.

സന്തോഷവാന്‍മാരായ കൗമാരക്കാരില്‍ ഏറിയ പങ്കും സമൂഹമാധ്യമങ്ങള്‍ ദിവസം ഒരു മണിക്കൂറില്‍ താഴെ മാത്രമേ ഉപയോഗിക്കൂവെന്ന് സാന്‍ഡിയാഗോ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജീന്‍ എം.ട്വെംഗ് പറഞ്ഞു. സ്‌ക്രീനിനു മുന്നില്‍ ചെലവഴിക്കുന്ന അധികസമയം സന്തോഷത്തിന്റെ അളവിനെ കുറയ്ക്കുകയാണ്. ദിവസവും രണ്ടു മണിക്കൂറിലധികം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണം. സുഹൃത്തുക്കളെ കാണാനും അവരുമായി സംസാരിക്കാനും സമയം കണ്ടെത്തണം. ഇത് സന്തോഷത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2012 മുതല്‍ 2016 വരെുള്ള കാലയളവില്‍ അമേരിക്കയിലെ സ്മാര്‍ട്ഫോണ്‍ ഉപയോഗം 50 ശതമാനമാണ് വര്‍ധിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular