ഈട പറയുന്നത് കണ്ണൂരില്‍ രാഷ്ട്രീയ നേതൃത്വം നടത്തുന്ന രക്തസാക്ഷി വിളവെടുപ്പ് ആഘോഷങ്ങളുടെ കഥയാണെന്ന് കെ.കെ രമ

കോഴിക്കോട്: അജിത് കുമാര്‍ സംവിധാനം ചെയ്ത ഈടയെ പ്രശംസിച്ച് കെ.കെ രമ. രാഷ്ട്രീയവും ആശയവും പ്രത്യയശാസ്ത്രവും ഒന്നുമല്ല., രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണില്‍ ചോരയില്ലാത്ത അധികാര താല്‍പര്യങ്ങള്‍ മാത്രമാണ് കണ്ണൂരിന്റെ വര്‍ത്തമാനത്തെ രക്തത്തിലും കണ്ണീരിലും കുതിര്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം തന്നെയാണ് ഈ ചിത്രം കൃത്യമായും ധീരമായും പറയാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് കെ കെ രമ പറഞ്ഞു.

ആധുനിക മാനവിക ജനാധിപത്യ മൂല്യബോധങ്ങള്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിന് പകരം ക്രൂരമായ ഗോത്രപ്പകയെ കൗശലപൂര്‍വ്വം ആദര്‍ശമേലങ്കിയണിയിച്ച് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സില്‍ വിതച്ച് കക്ഷിഭേദമന്യേ നേതൃത്വം നടത്തുന്ന വിളവെടുപ്പാണ് രക്തസാക്ഷി/ബലിദാനിപ്പേരുകളില്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്നത് എന്നത് തന്നെയാണ് കണ്ണൂരിന്റെ വാസ്തവമെന്നും കെ കെ രമ ഫെയ്സ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹൃദയം പിളരുന്ന വേദനയോടെയാണ് ഈട കണ്ടിരുന്നതും കണ്ടിറങ്ങിയതും.. രാഷ്ട്രീയവും ആശയവും പ്രത്യയശാസ്ത്രവും ഒന്നുമല്ല., രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണില്‍ ചോരയില്ലാത്ത അധികാര താല്‍പര്യങ്ങള്‍ മാത്രമാണ് കണ്ണൂരിന്റെ വര്‍ത്തമാനത്തെ രക്തത്തിലും കണ്ണീരിലും കുതിര്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം തന്നെയാണ് ഈ ചിത്രം കൃത്യമായും ധീരമായും പറയാന്‍ ശ്രമിച്ചിരിക്കുന്നത്.
ആധുനിക മാനവിക ജനാധിപത്യ മൂല്യബോധങ്ങള്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിന് പകരം ക്രൂരമായ ഗോത്രപ്പകയെ കൗശലപൂര്‍വ്വം ആദര്‍ശമേലങ്കിയണിയിച്ച് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സില്‍ വിതച്ച് കക്ഷിഭേദമന്യേ നേതൃത്വം നടത്തുന്ന വിളവെടുപ്പാണ് രക്തസാക്ഷി/ബലിദാനിപ്പേരുകളില്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്നത് എന്നത് തന്നെയാണ് കണ്ണൂരിന്റെ വാസ്തവം. കൊലപാതകം, വ്യാജ പ്രതികളെ സൃഷ്ടിക്കല്‍, പകരം കൊലപാതകങ്ങള്‍, കുടിപ്പകയുടെ തലമുറപ്പകര്‍ച്ചകള്‍, അങ്ങിനെ ഒരിക്കലും ചോരയുണങ്ങാത്ത, കണ്ണീരടങ്ങാത്ത ഒരു ദുഷിച്ച വ്യവസ്ഥയെ സ്ഥാപിച്ചെടുത്ത് പരിപാലിക്കുന്നവരുടെ ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ താല്‍പര്യങ്ങള്‍ തീര്‍ച്ചയായും കണിശമായി അനാവരണം ചെയ്യപ്പെടുകയും നിശിതമായി തന്നെ വിചാരണ ചെയ്യപ്പെടുകയും വേണം.
ചിത്രത്തിന്റെ സൂക്ഷ്മരാഷ്ട്രീയ പരിശോധനകളില്‍ നമുക്ക് യോജിപ്പുകളും വിയോജിപ്പുകളും കണ്ടെത്തിയേക്കാം. എന്നാല്‍ കൊലപാതക രാഷ്ട്രീയത്തില്‍ അടങ്ങിയ അത്രമേല്‍ അരാഷ്ട്രീയവും മനുഷ്യത്വ വിരുദ്ധവുമായ ഉള്ളടക്കത്തെ ചിത്രം തുറന്നു കാട്ടിയിരിക്കുന്നുവെന്നത് തന്നെയാണ് പ്രധാനമെന്ന് ഞാന്‍ വിചാരിക്കുന്നു.
ഈ ചോരക്കളിയില്‍ അനാഥമാകുന്ന കുടുംബങ്ങള്‍, കുഞ്ഞുങ്ങള്‍, സ്വപ്നങ്ങള്‍, പ്രണയങ്ങള്‍, ജീവിതങ്ങള്‍, മരിക്കുവോളം ഉറ്റവരുടെ നെഞ്ച് പൊള്ളിച്ചെരിയുന്ന നിത്യവേദനയുടെ തീച്ചുടലകള്‍.. ഈട (ഇവിടെ) പടരുന്ന ചോരയുടെ നേരെന്തെന്ന് പറയാന്‍ കാട്ടിയ ഈ ധീരതയ്ക്ക് ‘ഈട’യുടെ സംവിധായകന്‍ അജിത്കുമാറിനും സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍..

Similar Articles

Comments

Advertisment

Most Popular

കൊച്ചിയിലെ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെൺകുട്ടികളെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ള ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട്...

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ് ​ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരേ നടപടി

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ...

വീണ്ടും ആന്ത്രാക്സ്; മൃഗങ്ങൾ കൂട്ടത്തോടെ ചത്തു; സംസ്ഥാനത്ത് പ്രതിരോധത്തിന് അടിയന്തര നടപടികൾ

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...