കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു. സുരേഷ് ഗോപി നികുതി വെട്ടിച്ച് നിരന്തരം കേരളത്തില്‍ വാഹനം ഉപയോഗിക്കുന്നുണ്ട് എന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തു.
ഈ സാഹചര്യത്തില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയാറാണ് എന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകന്‍ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ
അടുത്ത ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതേസമയം സുരേഷ് ഗോപി കേസന്വേഷണവുമായി വേണ്ട വിധം
സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കുറ്റപ്പെടുത്തി.
സുരേഷ് ഗോപിയുടെ സഹകരണം തൃപ്തികരമല്ലെന്ന നിലപാടിലാന്ന് ക്രൈംബ്രാഞ്ച് .കേസില്‍ ക്രൈംബ്രാഞ്ച് മുന്‍പാകെ സുരേഷ് ഗോപി ഹാജരാക്കിയ രേഖകള്‍ക്ക് കേസുമായി പ്രത്യക്ഷ ബന്ധമില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കേസന്വേഷണവുമായി സഹകരിക്കാന്‍ ഹൈക്കോടതി സുരേഷ് ഗോപിക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ട് ആഡംബര കാറുകളുടെ ഉടമയായ സുരേഷ്ഗോപി നികുതിയിനത്തില്‍ വന്‍ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. പോണ്ടിച്ചേരിയിലും ഡല്‍ഹിയിലുമാണ് കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.