നമ്മള്‍ അനുവദിക്കാതെ ആരും നമ്മളെ തൊടില്ല; വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും നടി ഇനിയ

അനുവാദം കൊടുക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്ന് നടി ഇനിയ. നമ്മള്‍ അനുവദിക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കുമൊരു അതിര് സ്ഥാപിക്കാനുള്ള കഴിവുണ്ടാകണമെന്നും ഇനിയ പറയുന്നു. എന്നോടിതുവരെ ആരും മോശമായി പെരുമാറാതിരിക്കാന്‍ കാരണം അത്തരം നിലപാടുകളാണെന്ന് വിശ്വസിക്കുന്നു’ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഇനിയ പറഞ്ഞു.

സിനിമയിലും വ്യക്തിജീവിതത്തിലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. സെറ്റില്‍ പോകുമ്പോള്‍ അച്ഛന്‍ അമ്മമാരെ കൂടെ കൊണ്ടുപോകുന്ന രീതിയാണ് പിന്‍തുടരുന്നത്, പിന്‍തുടരേണ്ടതും. സിനിമക്കാരെക്കുറിച്ച് ഗോസിപ്പുകളും വാര്‍ത്തകളും വരാന്‍ വളരെ എളുപ്പമാണ്. അത്തരം വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് അതിന് കാരണം. അനാവശ്യകാര്യങ്ങളില്‍ ചെന്ന് പെടാതിരിക്കാനുള്ള ശ്രദ്ധയാണ് കാണിക്കേണ്ടതെന്നും ഇനിയ പറഞ്ഞു.

ചലച്ചിത്ര ലോകത്തേയ്ക്കുള്ള വനിതാ സംഘടനയുടെ വരവ് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങി യാത്രചെയ്യാന്‍ പോലും പ്രയാസമാണെന്നും ഇനിയ പറഞ്ഞു.
മമ്മൂട്ടി നായകനായി എത്തുന്ന പരോളാണ് ഇനിയയുടെ പുറത്തിറങ്ങാനുള്ള മലയാള ചിത്രം.

Similar Articles

Comments

Advertisment

Most Popular

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...