BREAKING NEWS

ബിഹാറില്‍ വീണ്ടും സുഹൃത്തുക്കള്‍ക്കു നേരെ കയ്യേറ്റ ശ്രമം, ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെയും സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി, പിന്നാലെ അശ്ലീലവര്‍ഷവും പീഡന ശ്രമവും

· · 1 min read
Share: Copied!

പട്ന: ജാമുയി സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ ബിഹാറിൽ വീണ്ടും പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം. ജാമുയിക്ക് 131 കിലോമീറ്റർ അകലെയുള്ള സമസ്തിപുരിലാണ് പുതിയ സംഭവം. സമസ്തിപുരിലെ ജഗത്‌സിങ്പുർ ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെയും ആൺകുട്ടിയെയും മോട്ടർ സൈക്കിളെത്തിയ ഒരു കൂട്ടം പുരുഷന്മാർ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. പെൺകുട്ടിയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും റോഡിൽ തള്ളിയിടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ അടിയന്തരമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയതായും പൊലീസ് വ്യക്തമാക്കി. ചിത്രങ്ങളെടുക്കുന്നതിനായാണ് പെൺകുട്ടിയും സുഹൃത്തും വാഹനം നിർത്തി റോഡിൽ ഇറങ്ങിയത്. ഈ സമയം പ്രദേശവാസികളായ യുവാക്കൾ ഇവരെ വളയുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു.

ഏതാനും ദിവസം മുൻപാണ് ബിഹാറിലെ തന്നെ ജാമുയിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു കൂട്ടം യുവാക്കൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം രാജ്യത്താകമാനം വൻ വിവാദമായിരുന്നു. ഈ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം 5 പേർ അറസ്റ്റിലായിരുന്നു.

BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026
BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026
BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026