BREAKING NEWS

കഷ്ടപ്പെട്ട് ജയിൽ ചാടിയ പ്രതി കസ്റ്റഡിയിലെടുത്ത സമയത്ത് വാങ്ങിവച്ച ആധാർ കാർഡ് തിരികെ വാങ്ങിക്കാനായി നേരെ പോലീസ് സ്റ്റേഷനിലേക്ക്, സ്റ്റേഷനിലെത്തിയപ്പോഴാ ബോധം വന്നത്, പിന്നാലെ ഇറങ്ങിയോടി!! മൂക്കിൻ തുമ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ ഊർജിതം

· · 1 min read
Share: Copied!

പെരുമ്പാവൂർ: ആലുവ സബ് ജയിലിൽ നിന്നും കഴിഞ്ഞ ദിവസം രക്ഷപ്പെട്ട പ്രതി ആധാർ കാർഡ് തിരികെ വാങ്ങാനായി പോലീസ് സ്റ്റേഷനിൽ എത്തിയതായി റിപ്പോർട്ട്. അസം സ്വദേശിയായ മധുർജ്യ സോനേവാൽ ആണ് തന്നെ കസ്റ്റഡിയിൽ എടുത്ത സമയത്ത് പോലീസ് വാങ്ങി വെച്ച ആധാർ കാർഡ് ആവശ്യപ്പെട്ട് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എത്തിയത്.

സ്റ്റേഷനിൽ എത്തിയപ്പോഴാണ് പ്രതിക്ക് ബോധം വന്നത്. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ തന്നെ തിരിച്ചറിയുമോ എന്ന സംശയമായി. കഷ്ടപ്പെട്ട് ജയിൽ ചാടിയിട്ട് വീണ്ടും പിടിക്കപ്പെടുമെന്ന് ഭയന്നതോടെ ആധാർ കാർഡിനായി കാത്തുനിൽക്കാതെ ഇയാൾ അവിടെ നിന്നും അതിവേഗം കടന്നുകളയുകയായിരുന്നു.

കഴിഞ്ഞദിവസമാണ് മധുർജ്യ സോനേവാൽ ആലുവ സബ് ജയിലിൽ നിന്നും തടവ് ചാടിയത്. ഇയാൾക്കായി പോലീസ് ഊർജിതമായ തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ആരെയും അമ്പരപ്പിച്ചുകൊണ്ട് പ്രതി തികച്ചും അപ്രതീക്ഷിതമായി പോലീസ് സ്റ്റേഷനിൽ തന്നെ എത്തിയത്. സംഭവത്തിന് പിന്നാലെ വിരൽത്തുമ്പിൽ നിന്നും രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം പോലീസ് കൂടുതൽ കർശനമാക്കി.

BREAKING NEWS
വിവാഹ വാഗ്ദാനം നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ചു; ബാങ്ക് ജീവനക്കാരൻ റിമാൻഡിൽ, കുറ്റപത്രം സമർപ്പിച്ചു
29 Nov 2026
BREAKING NEWS
ദുബായിലെ ആശുപത്രിയിൽനിന്ന് കെ. സുധാകരനെ ഡിസ്ചാർജ് ചെയ്തു; ഇന്ന് രാത്രി ഡൽഹിയിലേക്ക് മടങ്ങും
29 Nov 2026
BREAKING NEWS
'​ഗോ ബാക്ക് കോൺ​ഗ്രസ്'... സ്റ്റാലിനെ സന്ദർശിക്കാനെത്തുന്ന ഇന്ത്യ സഖ്യനേതാക്കളെ ഓടിക്കാൻ പോസ്റ്ററുമായി ഡിഎംകെ പ്രവർത്തകർ ചെന്നൈയിലെ വസതിക്കു മുന്നിൽ!! പാർട്ടി എടുത്ത ഓരോ തീരുമാനവും തമിഴ്‌നാടിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ മുൻനിർത്തി- സ്റ്റാലിൻ
29 Nov 2026
BREAKING NEWS
"ഒരു പദവി ഒഴിയുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നാൽ സ്വന്തം ആശയങ്ങളെ വഞ്ചിച്ചുകൊണ്ട് ആ സ്ഥാനത്ത് തുടരുക എന്നത് അസാധ്യം"- സോഷ്യൽ മീഡിയ സെൽ ജനറൽ സെക്രട്ടറി!! "ഇതിലും നല്ലത് പാർട്ടി പ്രവർത്തകർ നേരിട്ട് ബിജെപിയിൽ ചേരുന്നത്"- ജഗ്താപ്...എൻസിപിയിൽ പൊട്ടിത്തെറി, രണ്ട് നേതാക്കൾ പാർട്ടി വിട്ടു
29 Nov 2026