BREAKING NEWS

ലഹരിമരുന്നും ബാ​ഗിൽ വച്ച് ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക്; എയർ ഇന്ത്യ വിമാനത്തിലെ കോ-പൈലറ്റിനെ ഇന്ത്യയിലേയ്ക്ക് തന്നെ തിരിച്ചയച്ചു

· · 1 min read
Share: Copied!

സാൻഫ്രാൻസിസ്കോ: എയർ ഇന്ത്യയുടെ ഡൽഹി-സാൻ ഫ്രാൻസിസ്കോ വിമാനത്തിലെ കോ-പൈലറ്റിൻ്റെ ബാഗിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തി. അമേരിക്കയിലെ സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ഡൽഹിയിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പാസഞ്ചർ ക്യാബിനിൽ യാത്രചെയ്ത പൈലറ്റിന്റെ ബാഗിൽനിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സാൻഫ്രാൻസിസ്കോയിൽനിന്ന് തിരികെ ഡൽഹിയിലേക്കുള്ള വിമാനം പറത്തേണ്ട ചുമതല ഇയാൾക്കായിരുന്നു.

വിമാനത്താവളത്തിലെ പരിശോധനയിലാണ് ബാഗിൽ ലഹരിമരുന്ന് കണ്ടെത്തിയത്. ഇതോടെ അധികൃതർ ഇയാളെ വിമാനത്താവളത്തിന് പുറത്തേക്ക് പോകാൻ അനുവദിച്ചില്ല. വിവരം ലഭിച്ചയുടൻ എയർ ഇന്ത്യ അധികൃതർ ഇടപെടുകയും അടുത്ത വിമാനത്തിൽ തന്നെ ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ നിർദേശം നൽകുകയുമായിരുന്നു.

പൈലറ്റിനെതിരെ നിയമാനുസൃതമായി അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. സംഭവം എയർ ഇന്ത്യ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെ ഔദ്യോഗികമായി അറിയിച്ചതായും കമ്പനി പറഞ്ഞു.

സിപിഎം നേതാക്കൾക്കൊപ്പം നോയിഡയിൽ എത്തിയ സിഐടിയു അംഗങ്ങളെ കാണാനില്ല; എം.എ. ബേബി, എ.എ. റഹീം, വി. ശിവദാസൻ എന്നിവരടക്കമുള്ളവരെ യുപി പോലീസ് തടഞ്ഞു; പ്രതിഷേധം ശക്തം

BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026
BREAKING NEWS
സിസിടിവി ക്യാമറയില്‍ സ്പ്രേ അടിച്ചു, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി, ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, അലമാരയിലെ ലോക്കറും ഡിവിആറും കടത്തിക്കൊണ്ടുപോയി മോഷ്ടാവ്
02 Nov 2026
BREAKING NEWS
ജയിലില്‍ പോകുമ്പോള്‍ ഗുരുതരരോഗം പുറത്തിറങ്ങിയാല്‍ സുഖവാസം, ഇത് കാണുന്ന ജനങ്ങള്‍ കോടതിയിലുള്ള ജഡ്ജിമാര്‍ക്ക് ബുദ്ധിയില്ലെന്ന് കരുതും, ജയിലിലായപ്പോള്‍ താങ്കള്‍ ചികിത്സയിലായിരുന്നുവല്ലോ?? പിന്നെ എങ്ങനെ വിദേശത്ത് പോകും?? ടോമിന്‍ ജെ തച്ചങ്കരിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി
02 Nov 2026
BREAKING NEWS
മുസ്ലിം പണ്ഡിതന്‍ നിയാസ് ജൗഹറി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചു?? പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്
02 Nov 2026