കോഴിക്കോട്: കോഴിക്കോട്ട് രാജ്മോഹന്‍ ഉണ്ണിത്താന് എംപിക്കെതിരെ ഫ്ലക്സ് ബോര്‍ഡ്. പ്രസ് ക്ലബ് പരിസരത്താണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ‘ഉണ്ണിത്താന് പകല്‍ മാന്യന്’ എന്നാണ് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. വിഴുപ്പലക്കി പ്രസ്ഥാനത്തെ അപമാനിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ്. അതേസമയം, ഷാഫി പറമ്പിലിനെതിരെ ഫ്ലക്സ് സ്ഥാപിച്ചത് തങ്ങളല്ലെന്ന് നാഷണല്‍ ജനതാദള്‍ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി അജ്മല്‍ തെറ്റായ പ്രചരണം നടത്തുകയാണെന്നും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തകരിലെന്നും ജനതാദള്‍ വ്യക്തമാക്കി.അജ്മലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍ കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും പരാതി നല്കി. ‘കൊള്ളാലോ ഷാഫീ, നീ ഉമ്മന്‍ ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ…’ എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡാണ് പാലക്കാട്ട് പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരില്‍ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ഫ്ലക്സിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.ഇതിനിടെ ഷാഫിയെ അനുകൂലിച്ച് എംഎല്‍എമാരുടെ ഓഫീസിന് മുന്നില്‍ ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ‘പടനയിച്ചവന്‍ ജനനായകന്’ എന്ന വാചകത്തോടെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ്.