കോട്ടയം: നേതാക്കൾ പരസ്യപ്രതികരണങ്ങൾ അവസാനിപ്പിച്ചിട്ടും ഫെയ്സ്ബുക്ക് പോസ്റ്റുകൾ നിർത്താതെ രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ. രാജ്മോഹൻ ഉണ്ണിത്താനെതിരെയും ഷാഫി പറമ്പിലിനെ അനുകൂലിച്ചും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡ് ഉയർന്നതിനു പിന്നാലെയാണ് അമലിന്റെ പോസ്റ്റ്.
പീഡനാരോപണം നേരിടുന്നവർക്കും അവരെ ന്യായീകരിക്കുന്നവർക്കും ഫ്ലക്സുകളുടെ അഭിഷേകമാണ്. നന്മമരങ്ങളല്ലേ… എന്തുമാവാമല്ലോ! ഇന്ന് കുഞ്ഞൂഞ്ഞ് ജീവനോടെ, ആരോഗ്യവാനായി ഉണ്ടായിരുന്നെങ്കിൽ ചിലരുടെയൊക്കെ കരണം അടിച്ചു പുകച്ചേനെ! വെട്ടുകിളിക്കൂട്ടം…………
പിന്നിൽ നിന്ന് കുത്തിയവർക്കും കുത്താൻ കൂട്ടുനിന്നവർക്കും ഫ്ലക്സുകളാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. നാളെ പീഡനത്തെപ്പോലും റീൽസാക്കി ആഘോഷിക്കുമോ ചിലരെന്നും അമൽ പരിഹസിക്കുന്നു.