BREAKING NEWS

റോഡുകളിലെ കുഴികളും വിള്ളലുകളുമെല്ലാം കണ്ടെത്താൻ ഇനി മുതൽ എഐ; പുതിയ സാങ്കേതിക പദ്ധതിയുമായി ദേശീയപാത അതോറിറ്റി

· · 1 min read
Share: Copied!

തൃശ്ശൂർ: ദേശീയപാതയിലെ ഗതാഗത നിയമലംഘനം കണ്ടെത്താൻ നിലവിൽ നിർമിതബുദ്ധി ഫലപ്രദമായി ഉപയോഗയോ​ഗിച്ച് വരുന്നുണ്ട്. ഇപ്പോഴിതാ ഈ പുതിയ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിനുള്ള പദ്ധതിയൊരുക്കിയിരിക്കുകയാണ് ദേശീയപാത അതോറിറ്റി. റോഡുകളുടെ പരിപാലനം മുൻനിർത്തിയാണ് എ.ഐ.യുടെയും മെഷിൻ ലേണിങ്ങിന്റെയും സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള നിരീക്ഷണ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

രാജ്യത്തെ 40,000- ത്തിലധികം കിലോമീറ്റർ നീളമുള്ള പാതകളിൽ പുതിയ നിരീക്ഷണം ഉടൻ യാഥാർഥ്യമാകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതനിലവാരമുള്ള ക്യാമറകൾ ഘടിപ്പിച്ച റൂട്ട് പട്രോൾ വെഹിക്കിൾ ഉപയോഗിച്ചാണ് പാതയുടെ ആരോഗ്യം അളക്കുക.

ഡാഷ് ബോർഡിൽ ഘടിപ്പിച്ച ക്യാമറകളുപയോഗിച്ചുള്ള നിരീക്ഷണം എല്ലാപാതകളിലും ആഴ്ചയിലൊരിക്കൽ നിർബന്ധമാക്കും. ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ വിലയിരുത്തും. കുഴികൾ, വിള്ളലുകൾ, നിരപ്പല്ലാത്ത സ്ഥിതി തുടങ്ങിയ 30 കുഴപ്പങ്ങൾ ഇത്തരത്തിൽ കണ്ടെത്താനാകും.

പാതകളിലെ അടയാളങ്ങൾ, വരികളുടെ രേഖപ്പെടുത്തൽ, അപകട മുന്നറിയിപ്പുകൾ തുടങ്ങിയ സുരക്ഷാമാനദണ്ഡങ്ങളും വിലയിരുത്താനാകും. മാസത്തിലൊരിക്കൽ നിർബന്ധമായും രാത്രികാല പട്രോളിങ്ങുമുണ്ടാകും. ഇതിലൂടെ പാതകളിൽ ആവശ്യത്തിന് വെളിച്ചമുണ്ടോയെന്ന കാര്യവും പരിശോധിക്കും.

പാതകളിലെ കൈയേറ്റം, അനധികൃത പാർക്കിങ്, വെള്ളക്കെട്ട്, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അവസ്ഥ തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ വിലയിരുത്താൽ പദ്ധതി ഉപയോഗിക്കും. കിട്ടുന്ന വിവരങ്ങൾ ക്രോഡീകരിക്കാനും വിലയിരുത്താനുമൊക്കെയായി പ്രത്യേകവിഭാഗംതന്നെ സജ്ജമാക്കുന്നുണ്ട്. നിരന്തര വിലയിരുത്തലിലൂടെ പരിപാലനമടക്കമുള്ളവ ഫലപ്രദമാക്കാനാകുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ പ്രതീക്ഷ.

യുഡിഎഫ് ഭരണകാലത്ത് പുസ്തകം കിട്ടാതെ ഫോട്ടോസ്റ്റാറ്റ് എടുത്താണ് കുട്ടികള്‍ പഠിച്ചത്, തകര്‍ന്ന മേഖലകളെ കൈപിടിച്ച് ഉയര്‍ത്തിയത് എല്‍ഡിഎഫാണ്, തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വര്‍ഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് പിണറായി വിജയന്‍

BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026