BREAKING NEWS

യുഡിഎഫ് ഭരണകാലത്ത് പുസ്തകം കിട്ടാതെ ഫോട്ടോസ്റ്റാറ്റ് എടുത്താണ് കുട്ടികള്‍ പഠിച്ചത്, തകര്‍ന്ന മേഖലകളെ കൈപിടിച്ച് ഉയര്‍ത്തിയത് എല്‍ഡിഎഫാണ്, തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വര്‍ഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് പിണറായി വിജയന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രതിപക്ഷം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ രംഗം വെന്‍റിലേറ്ററിലായത് യുഡിഎഫ് ഭരണകാലത്താണ്.എല്‍ഡിഎഫ് സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ പുതിയ തസ്തികള്‍ സൃഷ്ടിച്ചു,മരുന്ന് ക്ഷാമം പൂര്‍ണമായും ഇല്ലാതാക്കി.

സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ രോഗീ സൗഹൃദമാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആധുനിക സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി.’എല്‍ഡിഎഫ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 8425കോടിയുടെ സൗജന്യ ചികിത്സ നടപ്പാക്കി’- മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് പുസ്തകം കിട്ടാതെ ഫോട്ടോസ്റ്റാറ്റ് എടുത്താണ് കുട്ടികള്‍ പഠിച്ചത്. സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടായതും അക്കാലത്താണ്.

തകര്‍ന്ന മേഖലകളെ കൈപിടിച്ച് ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും പിണറായി വിജയന്‍ പറഞ്ഞു. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം പത്തനംതിട്ട ജില്ലയിലാണ്. ഏപ്രിൽ മൂന്നു വരെയുള്ള ദിവസങ്ങളിലായി 48 കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി പ്രസംഗിക്കുന്നത്.

എല്ലാ ജില്ലകളിലും പര്യടനം പൂർത്തിയാക്കി ഏപ്രിൽ മൂന്നിന് കണ്ണൂരിലാണ് മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങൾ അവസാനിക്കുന്നത്. 10 വർഷത്തെ സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിനൊപ്പം, ഉയർന്നുവരുന്ന രാഷ്ട്രീയ വിഷയങ്ങളിലും പൊതു യോഗങ്ങളിൽ മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടാകും.

 

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026