BREAKING NEWS

ഹ്രസ്വ ചിത്രം നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം തട്ടി, പണം തിരികെ ചോദിച്ച യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണുകള്‍ കരസ്ഥമാക്കി, നടി വർഷിണി വെങ്കട്ട് അറസ്റ്റില്‍

· · 1 min read
Share: Copied!

ചെന്നൈ: ഹ്രസ്വ ചിത്രം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും പണവും കവർച്ച ചെയ്യുകയും ചെയ്ത കേസിൽ നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ട് അറസ്റ്റിൽ. ചെന്നൈ പൊലീസാണ് നടിയെയും കൂട്ടാളികളെയും നാടകീയമായി പിടികൂടിയത്. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ഹ്രസ്വ ചിത്ര നിർമാണമെന്ന വർഷിണിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച് പരാതിക്കാരനായ യുവാവ് ഇവർക്ക് 5 ലക്ഷം രൂപ കൈമാറിയിരുന്നു.

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിന്റെ പണികൾ നടക്കാത്തതിനെ തുടർന്ന് യുവാവ് പണം തിരികെ ആവശ്യപ്പെട്ടു. തുടർന്ന് പണം തിരികെ നൽകാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തിയ നടി, ഇയാളെ ഭീഷണിപ്പെടുത്തുകയും ഇയാളുടെ പക്കൽ നിന്നും 50,000 രൂപയും രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും ബലമായി പിടിച്ചെടുക്കുകയുമായിരുന്നു.

യുവാവിന്റെ പരാതിയിൽ തട്ടിപ്പ്, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി വർഷിണിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും തുടർന്ന് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ബാക്കി പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026